കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പാര്‍ക്കിങ് ഏരിയയില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം. അജ്ഞാതന്‍ പീഡന ശ്രമം നടത്തുകയായിരുന്നു.
യുവതി ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയതായിരുന്നു. ് ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്നും പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പാര്‍ക്കിങില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.