Trending

കോഴിക്കോട്ട് ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ; കറൻസിയും രേഖയും പിടിച്ചെടുത്തു

കോഴിക്കോട്: മാവൂരിൽ ബംഗ്ലാദേശ് പൗരൻ എ.ടി.എസിന്റെ പിടിയിലായി. ബംഗ്ലാദേശ് കുസ്തിയ കുൽന ജില്ലക്കാരനായ ദൗളത്ത് പുരതാനയിൽ മുഹമ്മദ് ഹക്‌സൻ(31) ആണ് പിടിയിലായത്. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എ.ടി.എസിന്റെ നേതൃത്വത്തിൽ മാവൂർ കായലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ്. സംഘം എത്തുമ്പോൾ ഇയാൾ കായലം അങ്ങാടിയിലെ വാടക വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ബംഗ്ലാദേശി കറൻസിയും രേഖകളും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ എ.ടി.എസ് അംഗങ്ങളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പിടിയിലായ മുഹമ്മദ് ഹക്‌സനെ പരിശോധിച്ചപ്പോൾ ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖയും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇയാളും മറ്റൊരു സുഹൃത്തും കായലത്ത് വീട്ടിൽ താമസത്തിന് എത്തിയത്. പിടിയിലായ മുഹമ്മദ് ഹക്‌സന്റെ മറ്റൊരു സുഹൃത്ത് കൂടി ഇവിടെ താമസിച്ചിട്ടുണ്ട് എന്ന വിവരം എടിഎസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!