Trending

അധിക്ഷേപ പരാമർശം: സംവിധായകൻ അനുരാഗ് കശ്യപിനെതിരെ കോടതിയുടെ വാറന്റ്

ബ്രാഹ്മണസമുദായത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയുടെ ബെയ്‌ലബിൾ വാറന്റ്. സൂറത്തിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ.വി. ചൗഹാനാണ് ഉത്തരവിട്ടത്. മുൻപ് പത്രപ്പരസ്യം വഴി നൽകിയതടക്കമുള്ള സമൻസുകൾ കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 24-ലേക്ക് മാറ്റി.

ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2025 ഏപ്രിലിൽ എക്‌സിലൂടെയായിരുന്നു അനുരാഗ് കശ്യപിന്റെ വിവാദ പരാമർശം. ‘ഫൂലെ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ എക്‌സിൽ ഒരാളുമായി ഉണ്ടായ തർക്കത്തിലാണ് ബ്രാഹ്മണസമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിൽ അനുരാഗ് മറുപടി നൽകിയത്.

സംഭവം വിവാദമായതോടെ പരാമർശം പിൻവലിച്ച് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. കോപം മൂലം അതിരുകടന്നുപോയതാണെന്നും സമൂഹത്തോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ 192, 352, 352(2) എന്നീ വകുപ്പുകൾ പ്രകാരം കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി നിർദേശിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!