Kerala kerala

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്

  • 29th March 2024
  • 0 Comments

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി ചുമത്തിയത്. സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരില്‍ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2023 ല്‍ കക്കാട്ടുകടയിലെ […]

Kerala

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  • 8th February 2024
  • 0 Comments

വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വീസില്‍ തുടര്‍ന്നിരുന്നു. ഇതോടെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് […]

Kerala

പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

  • 22nd December 2023
  • 0 Comments

കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റിന് ‘ മുന്നില്‍ ഹാജരാക്കിയാല്‍ അഡ്വ മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തില്‍ പിജി മനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും […]

Kerala

14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടിയാ… എവിടെ നീതി’; പൊട്ടിക്കരഞ്ഞ് ആറുവയസുകാരിയുടെ അമ്മ

  • 14th December 2023
  • 0 Comments

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മ. പതിനാല് വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന കിട്ടിയ കുട്ടിയാണെന്നും എവിടെ നീതിയെന്നും അവര്‍ ചോദിച്ചു. ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കില്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭര്‍ത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവന്‍ എല്ലാവരെയും വിലയ്ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിക്ക് പുറത്ത് […]

Kerala

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ടു

  • 14th December 2023
  • 0 Comments

കട്ടപ്പന: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തില്‍  പ്രതി അർജുനെ വെറുതെ വിട്ടു. കട്ടപ്പന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. 2021 ജൂണ്‍ 30നാണ് സംഭവം നടന്നത്. പ്രതി അര്‍ജുന്‍ അയല്‍വാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി […]

Kerala

പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ പുറത്താക്കി

  • 30th November 2023
  • 0 Comments

കൊച്ചി: പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമര്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പിജി മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷമായിരിക്കും […]

Kerala Politics Trending

16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഐഎം നേതാവ് പിടിയില്‍.

  • 27th November 2023
  • 0 Comments

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഐഎം നേതാവ് പിടിയില്‍. സിപിഐഎം നേതാവും ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയും കുടുംബവുമാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Kerala News

ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി

  • 25th October 2023
  • 0 Comments

ലൈംഗീക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നേരത്തെ കേസിൽ ഷാക്കിറിന് കേസിൽ ജാമ്യം അനുവദിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചുനീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് […]

National News

ഡല്‍ഹിയില്‍ 85കാരിക്ക് നേരെ ലൈംഗിക അതിക്രമം;ബ്ലേഡ് കൊണ്ട് ചുണ്ടുകൾ മുറിച്ചു; യുവാവ് പിടിയിൽ

  • 2nd September 2023
  • 0 Comments

ഡല്‍ഹിയില്‍ 85കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്.ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. […]

Kerala News

ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് ബലമായി മുഖത്ത് ചുംബിച്ചു;പരാതിയുമായി വനിതാ ഡോക്ടര്‍

  • 1st September 2023
  • 0 Comments

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി.2019-ൽ ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വൈകിട്ട് ഏഴുമണിയോട് കൂടി സ്വകാര്യ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം […]

error: Protected Content !!