കോഴിക്കോട് : പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മല്‍ ശ്രീനിജ് (45 )എതിരെയാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു. ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
