തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാനാകില്ലെന്നാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് വിവരം. അതേ സമയം സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശിവന്‍കുട്ടി അക്കാദമിക കാര്യങ്ങളില്‍ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്;പിന്മാറ്റം സാധ്യമല്ലെന്ന് സര്‍ക്കാര്‍

