കുന്ദമംഗലം: പ്രളയകാലത്ത് രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം ദുരിതബാധിതർക്ക് വേണ്ടി നീക്കി വെച്ച് വ്യാപാരി ശ്രദ്ധേയനായി കുന്ദമംഗലം പുതിയ ബസ്റ്റാൻഡ് ബിൽഡിങ്ങിലെ സിറ്റി ഫാൻസി ഉടമ അഷ്റഫ് അണ്ടോണയാണ് സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം മുഴുവൻ ദുരിതബാധിതർക്കായി നീക്കിവെക്കുന്നത്.
കഴിഞ്ഞ വർഷത്തെ മഹാ പ്രളയ യ ത്തിന് ശേഷം ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സഞ്ചരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വന്തമായും സുമനസ്സുകളെ സംഘടിപ്പിച്ചും ഒട്ടേറെ പേരുടെ നൊമ്പരക്കൾക്ക് ആശ്വാസം നൽകിയ ഇദ്ദേഹം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പ്രസിഡന്റാണ്.