Kerala

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ്  പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച്  അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം.  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍,  കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. 
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കണം. എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണം.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വീടുകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍ തുടങ്ങി ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷമേ ഉപയോഗിക്കാവൂ.
അടഞ്ഞുകിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാര യോഗ്യമാക്കണം.
വീടുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഇലക്ട്രീഷന്‍ കൊണ്ട് പരിശോധിച്ചതിനുശേഷം മാത്രം ഉപയോഗിക്കണം.
ഭക്ഷണപാനീയങ്ങള്‍ സംഭരിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ ശുദ്ധമാകുന്നതിനു ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം
കൈ കാല്‍ കഴുകുന്നതും മറ്റും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കണം. ഭക്ഷണപാനീയങ്ങള്‍ അടച്ചു സൂക്ഷിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം. പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കണം.
പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ചികിത്സയ്ക്കു വിധേയമാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലുകളെടുക്കണം. കടിയേറ്റാല്‍ വൈദ്യസഹായം തേടണം.ബ്ലീച്ചിംഗ് പൗഡര്‍, , ക്‌ളോറിന്‍, ഗുളികകള്‍, എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശം സ്വീകരിക്കണം.കൊതുക,് കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് പ്രാഥമിക കേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം.പ്രമേഹം, രക്താധിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കു തുടര്‍ച്ചയായി മരുന്നു ഉപയോഗിക്കുന്നവര്‍ മുടങ്ങാതെ മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും  ആരോഗ്യവകുപ്പ്  അറിയിച്ചു. വെള്ളപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ഉണ്ടായേക്കാവുന്ന  നിരവധി ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ആരോഗ്യവകുപ്പ് വിശദമായ അറിയിപ്പ് തയ്യാറാക്കിയിട്ടുണ്ട്.  പാമ്പ് കടി, വൈദ്യുതാഘാതം, പരുക്കുകള്‍, ജലജന്യരോഗങ്ങള്‍, കൊതുക്ജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍,വായുജന്യരോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കം മൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രഥമശുശ്രൂഷകള്‍  ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dhs.kerala.gov.in – ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!