Local

അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 20th June 2023
  • 0 Comments

കുന്ദമംഗലം : കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഐ ഐ എം ന് സമീപത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വേണ്ടി സൗപർണിക കൺസ്ട്രക്ഷൻസിന്റെ വർക്ക് സൈറ്റിൽ വെച്ചാണ് ക്യാമ്പ് നടന്നത്. മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എംന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉൽഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 20 ലെ മെമ്പർ ജസീല ബഷീർ നിർവഹിച്ചു. […]

Kerala News

ചെരിപ്പ് വെള്ളത്തില്‍ പോയെന്ന് എട്ട് വയസ്സുകാരന്റെ പരാതി, പുതിയ ചെരുപ്പ് വാങ്ങി നല്‍കി പ്രതിപക്ഷനേതാവ്

  • 5th August 2022
  • 0 Comments

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒന്നാം ക്ലാസുകാരന് ചെരിപ്പ് വാങ്ങി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ജയപ്രസാദാണ് പ്രതിപക്ഷ നേതാവിനൊപ്പം സ്റ്റേറ്റ് കാറില്‍ പുതിയ ചെരിപ്പ് വാങ്ങാന്‍ പോയത്. എളന്തിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വി ഡി സതീശന്‍ സന്ദര്‍ശനത്തിന് എത്തിയത്. അപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്. വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി […]

Local

പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് എന്‍എസ്എ റെസിഡെന്‍ഷ്യല്‍ ക്യാമ്പ് വിജയകരമായി തുടരുന്നു

  • 24th December 2019
  • 0 Comments

കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിക്കടുത്ത് തോട്ടത്തിന്‍കടവ് പഞ്ചദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് ഡിസംബര്‍ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ കാഞ്ചനമാല ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. സുചേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസയും പി.എസ്.എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സന്‍ ശ്രീമതി പ്രിയ സുചേഷ് നന്ദിയും പറഞ്ഞു. കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടുകൂടി ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ […]

Local

കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • 15th November 2019
  • 0 Comments

കുന്ദമംഗലം; മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും കാലിക്കറ്റ് ബീച്ച് ലയണ്‍സ് ക്ലബ്ബും സംയുക്തമായി കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലo ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് ഉല്‍ഘാടനം ചെയ്തു. ‘പ്രിന്‍സിപ്പാള്‍ ടി.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി ജ്യോതിഷ് സ്വാഗതവും നാസിഹ് നന്ദിയും പറഞ്ഞു

Local

സോളിഡാരിറ്റി നേതൃപരിശീലന ക്യാമ്പ് കുന്നമംഗലത്ത്

  • 28th September 2019
  • 0 Comments

കുന്നമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മുക്കം മേഖല നേതൃ പരിശീലന ക്യാമ്പ് കുന്നമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണം സോളിഡാരിറ്റി ജില്ലാ സെക്രട്ടറി റഹീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി ഇ.പി. ലിയാഖത്ത് അലി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, കെ.എം.ആസിഫ്, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

Local

ഒലീവ് രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

  • 23rd September 2019
  • 0 Comments

കുന്ദമംഗലം: എസ് വൈ എസ് ജില്ലാ റാലിയുടെ മുന്നോടിയായ് പതിമംഗലം സര്‍ക്കിള്‍ എസ്.വൈ.എസ് ഒലീവ് അംഗങ്ങളുടെ രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മര്‍ക്കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന പടനിലം ഉസൈന്‍ മുസ്ലിയാരുടെ ഖബര്‍ സിയാറത്തിന് അബ്ദുല്‍ ഗഫൂര്‍ സഅദി നേതൃത്വം നല്‍കി . മടവൂര്‍ സി എം വലിയുല്ലാഹിയുടെ വീട്ടില്‍ നടന്ന സംഗമം സി.എം അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. , അഷ്റഫ് സഖാഫി പടനിലം, അഷ്റഫ് സഖാഫി പതിമംഗലം, ഉസ്മാന്‍ സഖാഫി പതിമംഗലം വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം […]

Kerala

ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യം ഉറപ്പ് വരുത്തണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ള ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ജില്ല കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായും വിലയിരുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ […]

Kerala

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ്  പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച്  അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം.  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍,  കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ […]

ജില്ലയില്‍ ആകെ 121 ക്യാമ്പുകള്‍ 2111 കുടുംബങ്ങള്‍ 6361 ആളുകള്‍

കോഴിക്കോട്: കോഴിക്കോട് താലൂക്ക്- 75 ക്യാമ്പുകള്‍, 1493 കുടുംബങ്ങള്‍ 3873 ആളുകള്‍ കൊയിലാണ്ടി 7 ക്യാമ്പുകള്‍, 52 കുടുംബങ്ങള്‍ 192 ആളുകള്‍ വടകര 26 ക്യാമ്പുകള്‍, 386 കുടുംബങ്ങള്‍ ആളുകള്‍ 1527 താമരശ്ശേരി 13 ക്യാമ്പുകള്‍ 180 കുടുംബങ്ങള്‍ 769 ആളുകള്‍. ( ഉച്ചക്ക് 12.30 വരെ ലഭിച്ച കണക്ക് അനുസരിച്ചു) കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ […]

Local

മഴ;ദുരിതാശ്വാസ ക്യാമ്പില്‍ 18 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍ നിന്നായി 18 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

error: Protected Content !!