പുരസ്‌കാരങ്ങളുടെ നിറവിൽ ജില്ലാ പോലീസ് മേധാവി .കെ ജി സൈമൺ ഐ പി എസ്. നേരത്തെ തന്റെ സേവനത്തിനായി ഇരുന്നൂറോളം പുരസ്‌കാരങ്ങൾ നേടിയ ഉദ്യോഗസ്ഥനെ തേടി പുതിയൊരു അംഗീകാരം കൂടി. ഇത്തവണത്തെ യൂണിയൻ ഹോം മിനിസ്റ്റേഴ്‌സ് മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ് പ്രഗത്ഭനായ ഈ ഉദ്യോഗസ്ഥനാണ്.
തനിക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ മുഴുവൻ ആത്മാർത്ഥമായി സേവനം അനുഷ്‌ഠിച്ച് കേരള പൊലീസിന് തന്നെ അഭിമാനമാവുകയാണ് ശ്രീ.കെ ജി സൈമൺ ഐ പി എസ്. അനീതിയ്‌ക്കെതിരെ പൊതു ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം അനുഷ്‌ഠിച്ച വ്യക്തിത്വം ഇത്തവണ ലഭിച്ച പുരസ്‌കാരത്തിന് പുറകെ രാഷ്ട്രപതിയുടെ സുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ,വിശിഷ്‌ഠ സേവനത്തിനുള്ള പോലീസ് മെഡൽ,ബാഡ്ജ് ഓഫ്ഓണർ,മെറിട്ടോറിയൽ സർവീസ് എൻട്രി,കമന്റേഷൻ, ഇൻവെസ്റ്റിഗേഷൻ എക്സലൻസ് അവാർഡ്, ജി എസ്സ് ഇ , തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ഇദ്ദേഹത്തിനായി ലഭിച്ചിരിക്കുന്നത്.