Kerala News

മങ്കിപോക്സ്: എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്, 5 ജില്ലകളില്‍ പ്രത്യേക ജാഗ്രത

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. […]

Local News

ജില്ലയിൽ ഇന്ന് 348 പേർക്ക് കോവിഡ്

  • 29th December 2021
  • 0 Comments

ജില്ലയില്‍ 348 പേര്‍ക്ക് കോവിഡ് രോഗമുക്തി 260, ടി.പി.ആര്‍ 5.56% ജില്ലയില്‍ ഇന്ന് 348 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നു വന്ന 4 പേർക്കും സമ്പര്‍ക്കം വഴി 337 പേർക്കും രോഗം സ്ഥിരീകരിച്ചു. 6398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 260 പേര്‍ കൂടി രോഗമുക്തി […]

Trending

കോഴിക്കോട് ജില്ലയിൽ ഒരു കോവിഡ് മരണം

  • 14th September 2020
  • 0 Comments

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കടവ് സ്വദേശിനി സീനത്താണ് (34) മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം രേഖപ്പെടുത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

Kerala

ജില്ലക്കു പുറത്തുപോയി വരുന്നവര്‍ കോവിഡ് നിയന്ത്രണ സെല്ലില്‍ അറിയിക്കണം

  • 13th July 2020
  • 0 Comments

കോഴിക്കോട് : വിദേശങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സമൂഹവ്യാപനസാധ്യതയുള്ള ജില്ലകളില്‍ നിന്നോ വരുന്നവര്‍ ഉടന്‍ തന്നെ ജില്ലാ കോവിഡ് നിയന്ത്രണസെല്ലില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ ആ വിവരവും സെല്ലില്‍ അറിയിക്കണം. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സെല്ലിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കോവിഡ് സംബന്ധമായി കൂടുതല്‍ അറിയുന്നതിനും സംശയ നിവാരണത്തിനും 0495-2371471, 0495-2376063 നമ്പറുകളില്‍ ബന്ധപ്പെടാം.

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. 5,6 തീയതികളില്‍ പച്ച അലര്‍ട്ടാണ്.  അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് […]

Kerala Local News

കോഴിക്കോട് ജില്ലയിൽ നാളെ മുതല്‍ നാലു ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് : ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം

കോഴിക്കോട് : വരുന്ന നാലു ദിവസത്തേക്ക് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ‘ഓറഞ്ച് ബുക്ക് 2020’ ല്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും […]

Kerala News

ആശങ്ക ഉയർത്തി വയനാട് രണ്ടു പോലീസുകാർക്ക് കൂടി കോവിഡ്

വയനാട്: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏറെ ആശങ്ക ഉയർത്തുന്നത് വയനാട്ടിലെ കണക്കുകളാണ്. ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ മകൾക്കും പേര മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചു രണ്ടു പോലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറിലൂടെയാണ് പകർന്നിരിക്കുന്നത്. ഇതോടെ ട്രക്ക് ഡ്രൈവറുടെ സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ […]

Kerala Local News

കോഴിക്കോട് ജില്ലയില്‍ 423 പേര്‍ കൂടി പുതുതായി കോവിഡ് നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 48 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. […]

Kerala Local News

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും വ്യാജ സന്ദേശത്തിനെതിരെ നടപടിയുമായി കളക്ടർ

കോഴിക്കോട് : വ്യാജ സന്ദേശത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബ ശിവ റാവു. കഴിഞ്ഞ ദിവസങ്ങളിലായി നവ മാധ്യമങ്ങൾ വഴി കോവിഡ് രോഗപ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ കളക്ടറുടെ ശബ്ദ സന്ദേശം എന്ന വ്യാജേന നടത്തിയ പ്രചാരണത്തിനെതിരെയാണ് നടപടി. സംഭവം പ്രചരിപ്പിച്ചവരെ പിടികൂടാൻ ഉത്തരവ് നൽകി കഴിഞ്ഞു. വാർത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി കോഴിക്കോട് സൈബർ സെല്ലിന് ഉത്തരവ് നൽകി. എല്ലാവരും ജാഗ്രതയോടെ കൊറോണ നിർവ്യാപന പ്രവർത്തികളിൽ ഏർപ്പെടുന്ന ഈ സാഹചര്യത്തിൽ […]

Kerala News

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട് : സംസ്ഥാനത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് വയനാട് ജില്ല. പ്രദേശത്ത് പൊതു ഇടത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ നൽകാനാണ് പുതിയ തീരുമാനം. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ലംഘിക്കുന്ന പിഴ അടച്ചില്ലായെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസുടുക്കാനും തീരുമാനം. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും […]

error: Protected Content !!