ഒരു ജനത മുഴുവൻ ഇങ്ങനെ ദുരിതം പേറുമ്പോൾ ദുരിത ഭൂമി കാണാനെത്തി അവധി ദിനം ആഘോഷിക്കാനെത്തുന്ന മലയാളിയെ രൂക്ഷമായി വിശ്രമിച്ച് സിനിമ നടൻ സണ്ണി വെയിൻ. വലിയ ദുരന്തത്തിന് സാക്ഷിയായ കവളപ്പാറയിലേക്ക് ഒഴുകിയെത്തിയ ആളെ കണ്ടതിനെ കുറിച്ച് ആളുകളോട് ചോദിച്ച് മനസിലാക്കിയപ്പോളാണ് ദുരിത മുഖം അവധി ദിനത്തിൽ കാണാൻ വന്നവരാണെന്ന് താരം അറിഞ്ഞത്. ഇത്തരം ആളുകൾക്കെതിരെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം തന്റെ ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണത്രേ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റർ കണക്കിന് ബ്ലോക്കാണ്, ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കുടിങ്ങി കിടക്കുന്നു.
കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം…