തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷി ബെൻസൺ. സംഭവം നടന്ന് അല്പസമയത്തിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസിനെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബെന്‍സന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം.
അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതില്‍ ബെന്‍സണ് സംശയമില്ല. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറിയതായും പോലീസ് ശ്രീറാമിനു സഹായമാവുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറയുന്നു . ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തതെന്നും ബെന്‍സണ്‍ പറയുന്നു.
ബെന്‍സണ്‍ മനോരമ ന്യൂസിന് നൽകിയ സംഭാഷണത്തിൽ ആണ് ബെന്‍സണ്‍ കാര്യം വ്യക്തമാക്കിയത്