കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. താമരശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ആഗസ്റ്റ് മാസം ഇയാള്‍ മുത്തലാഖ് വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല, ഇതിനാല്‍ യുവതി താമരശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മുത്വലാഖ് ചൊല്ലിയ ശേഷം പ്രതി മറ്റൊരു വിവാഹം കഴിക്കുകയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.