കുന്ദമംഗലം: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുടെ കൈവിരൾ വാതിലിന്റെ ലോക്കിൽ കുടുങ്ങി. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാനായി പുറത്തേക്ക് വിട്ട സമയത്താണ് എട്ടാം ക്ലാസ് വിദ്യാർത്ഥി അൻസിതയുടെ കൈ വിരൾ ലോക്കിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ അധ്യാപകർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം നടത്തി.
ലീഡിങ് ഫയർ മാൻ അശോകൻ ,ഫയർ മാൻമാരായ വിജിൻ,വിനു,വിജിത്ത് ലാൽ എന്നിവരുടെ സംഘമാണ് കുട്ടിയെ രക്ഷ പെടുത്തിയത്
