പുള്ളാവൂര്‍: കേരളത്തെ നടുക്കിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലും പതിവു തെറ്റിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഒരു ദിവസത്തെ ഭക്ഷണമൊരുക്കി മാതൃകയായിരിക്കുകയാണ് പുള്ളാവൂര്‍ SYS സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍.കഴിഞ്ഞാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയയവരെ രക്ഷപ്പെടുത്തിയതും, തുടര്‍ന്നു ആശ്വാസ കിറ്റുകള്‍ വിതരണം ചെയ്തതും, ക്ലീനിങ്ങ് പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ഏവരുടേയും ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു.
മെഡിക്കല്‍ കോളേജ് സഹായി വാദി സലാമില്‍ നടന്ന ഭക്ഷണ വിതരണത്തിന് സാന്ത്വനം വളണ്ടിയര്‍മാരായ ശംസുദ്ദീന്‍ സഖാഫി, ശുക്കൂര്‍ OM, ശമ്മാസ്, റാഫി VK എന്നിവര്‍ നേതൃത്വം നല്‍കി.