കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതിനു പിന്നാലെ കളക്ടർ സംഭവ സ്ഥലം സന്ദർശിച്ചു. പാലോറമാലയുടെ വിഷയത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ എത്തി സ്ഥലം നിരീക്ഷിച്ച ശേഷം കളക്ടർ ക്യാമ്പിൽ താമസിക്കുന്ന പരിസരവാസികളുമായി സംഭാഷണം നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് പാലോറമല നിവാസികളെ തൊട്ടടുത്ത എ കെ എം എൽ പി സ്കൂളിലേക്ക് മാറ്റിയിരുന്നു. മലമുകളിലായി നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ കാരണമാണ് പ്രകൃതിയ്ക്ക് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന പ്രവർത്തനങ്ങൾ മലയ്ക്ക് മുകളിൽ നടക്കുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അധികൃതർ നേരത്തെ അറിയിചിരുന്നു ഇതിനെ തുടർന്നാണ് കളക്ടറുടെ നടപടി. ഇതോടെ ക്യാമ്പിൽ താമസിക്കുകയായിരുന്നു കുടുംബങ്ങൾ വീടുകളിലേക്കായി മാറി
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അത് വരെ കാണാത്ത ഗർത്തങ്ങളും പശിമയുള്ള മണ്ണും ഒലിച്ചു വന്നതോട് കൂടി 70 കുടുംബങ്ങൾ ഇപ്പോൾ ദുരിതത്തിലാണ് . നേരത്തെ മലമുകളിൽ നടക്കുന്ന പ്രവർത്തിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.