കാരന്തൂർ : കാരന്തൂർ പ്രദേശത്തെ പ്രളയം ബാധിച്ച പൂനൂർ പുഴയുടെ തീരത്തെ റോഡും പരിസരവും ശുചീകരിച്ചു. പ്രളയം ബാധിച്ച നൂറിലധികം വരുന്ന വീട്ടുകാർ ചേർന്ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. പാറക്കടവ് മുതൽ തൈകണ്ടി കടവ് വരെയും ഏട്ട കുണ്ട് ഭാഗങ്ങളുമാണ് ശുചീകരിച്ചത്.
പ്രളയത്തെ നേരിടുന്നതിനാവശ്യമായ മുൻ കരുതലുകൾ എടുക്കുക, പരസ്പരം സഹായ, സഹകരണങ്ങൾ ചെയ്യുക എന്ന ആശയത്തിൽ നിന്നാണ് വാട്സ് ആപ്പ് കൂട്ടായ്മ രൂപം കൊണ്ടത്.സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെംബറുമായ ശൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പക്ടർ ശ്രീജിത്ത്, വില്ലേജ് ഓഫിസർ ശ്രീജിത്ത്, എലക്ട്രിസിറ്റി ബോർഡ് ഏ.ഇ.അജിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജിത മാത്യു , റിട്ട: ഡി.എഫ്.ഒ. മുഹമ്മദ് ടി.കെ, റിട്ട: സബ് ഇൻസ്പക്ടർ യൂസുഫ്.സി , ഹരിത കർമ്മ സേന കൺവീനർ റംല കെ.ഇ, തീരം റസിഡൻസ് അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീമാനുണ്ണി, സെക്രട്ടറി നാരായണൻ.കെ, കബീർ കെ.എം തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ചടങ്ങിൽ സംസാരിച്ച ഉദ്യോഗസ്ഥരും റസിഡൻസ് ഭാരവാഹികളും കൂട്ടായ്മയുടെ തുടർ പ്രവർത്തനങ്ങളിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ലത്തീഫ് ഹാജി പി.കെ, വിശ്വനാഥൻ നായർ , ഉസ്മാൻ ഹാജി മണ്ടാളിൽ,അബൂബക്കർ കെ.ടി, ഇബ്രാഹിം ടി.കെ , ബഷീർ കാരന്തൂർ , പ്രകാശൻ എം.എം,ഉസ്മാൻ പി.കെ, കിഫിൽ സഖാഫി, അലി ഇ.പി, ഷാജഹാൻ, സുരേഷ് മാസ്റ്റർ, മജീദ് വടക്കയിൽ, ഷൗക്കത്ത് എം.സി, ആസിഫ് എ.സി, യൂസുഫ് മണ്ടാളിൽ, ഫളലുറഹ്മാൻ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി. ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി കൃത്യമായ സേവന പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ളം എത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും വാട്സ് ആപ്പ് കൂട്ടായ്മ തങ്ങളുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
ശ്രീനു.പി. അദ്ധ്യക്ഷത വഹിച്ചു.നാസർ കാരന്തൂർ സ്വാഗതവും ജഫ്സൽ കെ.ടി നന്ദിയും പറഞ്ഞു.