ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീനക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ഇബ്‌നുഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു