പെരുവയലിനെ ക്ലീനാക്കി ഏകദിന യജ്ഞം; നീക്കം ചെയ്തത് നാല്‍പ്പത് ടണ്‍ മാലിന്യം
പെരുവയല്‍: മഹാപ്രളയത്തെതുടര്‍ന്ന് കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഏകദിനയജ്ഞത്തില്‍ നാല്‍പ്പത് ടൺ മാലിന്യങ്ങൾ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവ പിന്നീട് റീ സൈക്ലിംഗ് യൂണിറ്റിലേക്ക് നീക്കും. ജനപ്രതിനിധികള്‍,ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. വാര്‍ഡ് തലങ്ങളില്‍ ഇന്നലെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനം വൈകുവോളം നീണ്ടു. വളരെ കുറച്ച് മാലിന്യങ്ങള്‍ […]









