പയമ്പ്ര: പയമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് 7 കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായ ദുരുഹത ബന്ധപ്പെട്ട അധികൃതര്‍ പരിഹരിക്കണം, എലത്തൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പയമ്പ്ര സ്‌കൂളില്‍ മരം മുറിച്ചതുമായി ബന്ധപ്പെട്ട് അഴിമതി അന്വേഷണത്തിലാണ്. അതിനിടയിലാണ് പഴയ കെട്ടിടം പൊളിച്ച മരത്തടികള്‍ ഉള്‍പ്പെടെ ലേലത്തില്‍ പിടിച്ച സാധനങ്ങര്‍ സ്‌കൂളില്‍ നിന്ന് കൊണ്ടു പോവുന്നതിനിടെ അപകടം ഉണ്ടാകുന്നത്. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്ന രാവിലെ സമയത്ത് ഓവര്‍ ലോഡുമായി ഇങ്ങനെയൊരു വാഹനം ഓടിയത് അധിക്യതരുടെ അനാസ്ഥയാണ്. അതിനാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
പയമ്പ്ര സ്‌കൂളില്‍ വാന്‍ മറിഞ്ഞ് കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന് കെഎസ്‌യു
