തിരുവനന്തപുരം: ഓണപരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ രണ്ടിന് നടത്തേണ്ട പരീക്ഷയാണ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. അതേസമയം മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് യഥാസമയം തന്നെ നടക്കും
ഓഗസ്റ്റ് 26 മുതലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒണപ്പരീക്ഷ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകളില്‍ ഓണാഘോഷ പരിപ്പാടികള്‍ നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.