കാലവര്‍ഷക്കെടുതിയില്‍ നശിച്ച വീടൊരുക്കാന്‍ യുവജന കൂട്ടായ്മ
മുക്കം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ സഹായമൊരുക്കി യുവജന കൂട്ടായ്മ ശ്രദ്ദേയമായി. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയില്‍ വീട് തകര്‍ന്ന കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനാണ് വീട് നിര്‍മാണത്തിന് സഹായം കൈമാറിയത്. താമരശ്ശേരി തച്ചം പൊയില്‍ ജനകീയ കൂട്ടായ്മയാണ് ഈ സദുദ്യമത്തിന് സന്നദ്ധമായത്. സന്നദ്ധ സേവന രംഗത്ത് മികച്ച സേവനം ചെയ്യുന്ന ജനകീയ കൂട്ടായ്മക്ക് മുമ്പില്‍ സ്‌കൂള്‍ അധികൃതര്‍ ഈ നിര്‍ധന കുടുംബത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതോടെയാണ് ഇവര്‍ തയാറായത്. വീട് […]









