ന്യൂഡല്‍ഹി: പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. ഉത്പാദനം കുറയ്ക്കുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നതോടെ കാര്‍ നിര്‍മ്മാതാക്കള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ പ്രതിസന്ധിയിലാണ്. ബിസ്‌ക്കറ്റ് വില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ പാര്‍ലെ ഉത്പാദനവും വെട്ടിക്കുറച്ചിരുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കമ്പനി തന്നെ ഇല്ലാതാകുമെന്ന് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു.