മുക്കം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ സഹായമൊരുക്കി യുവജന കൂട്ടായ്മ ശ്രദ്ദേയമായി. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയില്‍ വീട് തകര്‍ന്ന കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനാണ് വീട് നിര്‍മാണത്തിന് സഹായം കൈമാറിയത്. താമരശ്ശേരി തച്ചം പൊയില്‍ ജനകീയ കൂട്ടായ്മയാണ് ഈ സദുദ്യമത്തിന് സന്നദ്ധമായത്. സന്നദ്ധ സേവന രംഗത്ത് മികച്ച സേവനം ചെയ്യുന്ന ജനകീയ കൂട്ടായ്മക്ക് മുമ്പില്‍ സ്‌കൂള്‍ അധികൃതര്‍ ഈ നിര്‍ധന കുടുംബത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതോടെയാണ് ഇവര്‍ തയാറായത്. വീട് നിര്‍മാണത്തിലേക്ക് ഒരു ലക്ഷം രൂപ സമിതിയംഗങ്ങള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജി സുധീറിനെ ഏല്‍പിച്ചു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജനകീയ കൂട്ടായ്മ അംഗങ്ങളായ ഹബീബ് തച്ചംപൊയില്‍ ,തര്‍ഹീബ് ,എ .കെ സുല്‍ഫി ,മുനീര്‍ നേരോംപാറ ,മഹ്ശൂഖ് തങ്ങള്‍ ,ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മറിയുമ്മ കുട്ടി ,സ്റ്റാഫ് സെക്രട്ടറി സജി.വി തോമസ് ,ഇ.ടി മജീദ് ,നാസര്‍ കരങ്ങാടന്‍, എ.പി നാസര്‍ സസ്‌നേഹം കണ്‍വീനര്‍ എം.പി. മജീദ് ,വി.കെ അബ്ദുറഹിമാന്‍ ,പി.ജി മുഹമ്മദ് ,സലീം കൊളായി, ഷമീര്‍ അഹമ്മദ് ,എന്‍.എം ഫസല്‍ വാരിസ്, എം ടി ഷാദിയ സംസാരിച്ചു
പ്രളയക്കെടുതിയില്‍ പ്രയാസം നേരിട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും മറ്റും സസ്‌നേഹം പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.