മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിന് അനുവദിച്ച അന്താരാഷ്ട്ര സ്റ്റേഡിയം മാമ്പറ്റയിൽ നിർമ്മിക്കാൻ തീരുമാനമായി.
തിരുവമ്പാടിയില്‍ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാവുന്ന സാഹചര്യത്തിൽ മുക്കം നഗരസഭയിലെ മാമ്പറ്റയിലേക്ക് മാറ്റുകയായിരുന്നു. നഗരസഭയുടെ അധീനതയിലുള്ള രണ്ട് എക്കറോളം വരുന്ന മാമ്പറ്റ മിനി സ്റ്റേഡിയമാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുന്നത്. ആറരകോടിയോളം രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബോളിനായി പുൽമൈതാനം, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകൾ, ഗാലറി എന്നിവ നിർമ്മിക്കാനാണ് പദ്ധതി. സ്റ്റേഡിയം നിർമ്മാണം പൂർത്തിയാവുന്നതോടെ ദേശീയ സംസ്ഥാന മത്സരങ്ങൾക്കും ഇവിടം വേദിയാവും.
നിർമ്മാണ ചുമതലയുള്ള കിറ്റ്കോ കമ്പനി 10 ദിവസത്തിനകം നിർമ്മാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗൗണ്ട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുയോജ്യമാണന്നും പറഞ്ഞു.
സ്റ്റേഡിയത്തിന് 6.9 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ് കിറ്റ്കോയുടെ സഹായത്തോടെയാണ് പദ്ധതി രേഖ തയ്യാറാക്കിയത്