കുന്ദമംഗലം: കുന്ദമംഗലം സ്റ്റാന്റില്‍ സിറ്റി ട്രാഫിക്ക് പോലീസ് വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തി. യാത്രക്കാര്‍ക്കും, പരിപാടിയില്‍ കുട്ടികള്‍ക്കും പ്രതേക നോട്ടിസ് നല്കി. ട്രാഫിക്കില്‍ നിന്നുള്ള കെ പ്രസാദ് നേതൃത്വം നല്കി. കുന്ദമംഗലത്തും പരിസരത്തും ആക്സിഡന്റുകള് പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണം നടത്തിയത്. വര്‍ഷം തോറും നിരവധി പേരാണ് റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നതും പരിക്കുപറ്റിക്കിടക്കുന്നതും.
വാഹനമോടിക്കുന്നവര്‍ ബോധവല്‍ക്കരണം നടത്തി
