ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌ഐ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണ് താനെന്ന് ബാബു തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി അവർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ ലീവില്‍ ആയിരുന്നു ബാബു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.