ഒരു വലിയ ഉൽക്ക ഭൂമിയിലേക്ക് പതിക്കുമെന്ന പ്രവചനവുമായി സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക്. ഭൂമിയിലെ ഒരു സംവിധാനത്തിനും ആ ഉൽക്കയെ തടയാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. അദ്ദേഹം ബഹിരാകാശ സംവിധാനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു ഇലോൺ മസ്‌ക്ക്.
2029ൽ ഭൂമിക്ക് സമീപത്ത് കൂടി പോകുന്ന 99942 അപോഫിസ് എന്ന ഉൽക്ക ഭൂമിക്ക് വലിയ ഭീഷണി തീർക്കില്ല. എന്നാൽ ഏതാനം വർഷത്തിനു ശേഷം മറ്റൊരു ഉൽക്ക ഭൂമിയിൽ പതിക്കും, അത് തടയാൻ നമ്മുടെ ഒരു പ്രതിരോധ സംവിധാനത്തിനും സാധിക്കില്ല എന്നും മസ്‌ക് ട്വിറ്ററിൽ കുറിച്ചു.