എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എം.പി ലാഡ്സ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. വടകര മുന്‍ എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് എം.പി എം.കെ രാഘവന്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് നിലവില്‍ നടക്കുന്ന 207 പ്രവൃത്തികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ലുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
കലക്ടര്‍ എസ് സാംബശിവറാവു, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ഫിനാന്‍സ് ഓഫീസര്‍ കെ രാജന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എം പി അനില്‍കുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.