കൊച്ചി: ചെളിവെള്ളം തെറിപ്പിച്ചതിന്‍റെ പേരിൽ കാറുകാരന്‍റെ കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻ സസ്പെൻഡ് ചെയ്ത് ആര്‍ടിഓ. കടവന്ത്ര സ്വദേശി ഷിജോ ജോര്‍ജിന്‍റെ ലൈസൻസാണ് ആറു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്.
കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിൽ ചെളിവെള്ളം തെറിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഡ്രൈവറുടെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കാറുകാരൻ ആര്‍ ടി ഓഫീസിലെത്തി പരാതി നല്‍കിയതോടെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.