പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു ഡി എഫ് നിർണായക യോഗം ഇന്ന്

0
179

കോട്ടയം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന അവസ്ഥ യോഗത്തിൽ ചർച്ചയാകും.

അതേ സമയം മാണി – ജോസഫ് വിഭാഗം മുന്നണിയ്ക്ക് അതീതമായി നില്ക്കാനാണു സാധ്യത, മുന്നണി തീരുമാനം ഇരു കൂട്ടരും അംഗീകരിക്കാൻ തയ്യാറാവും. നേരത്തെ പാലാ സീറ്റുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ഒരു തർക്കത്തിനില്ലെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. പി ജെ ജോ​സ​ഫും ജോ​സ് കെ ​മാ​ണി​യും ഇന്നത്തെ ​യോഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നുണ്ട്. കേരള കോൺഗ്രസിലെ പ്രതിസന്ധി സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് മുന്നണി നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here