കുന്ദമംഗലം: കുന്ദമംഗലം ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കാനായി ‘സ്‌നേഹക്കൂട്ടുമായി മാക്കൂട്ടവും’ പദ്ധതിയില്‍ സമാഹരിച്ച സാധനങ്ങള്‍ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനി പുഴയുടെ തീരത്തുള്ള കോളനിയില്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീമിന്റെ അദ്ധ്യക്ഷതയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജയന്തി രാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ എ പി സാജിത,കെ എം ഗിരീഷ്, മുഹമ്മദ് മാസ്റ്റര്‍, ഒ കെ ഷൗക്കത്തലി, ടി കബീര്‍, ടി ശംസുദ്ധീന്‍, തെന്‍സി, നസീറ, സുഹറ, നാസര്‍ പനമരം, ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.