Kerala News

കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം പുത്തുർ മഠം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് ഖബറടക്കി. കുവൈത്തിലെ സുലബികാത്തിലെത്തിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണത്തോടു കൂടിയായിരുന്നു ഖബറടക്കം. മരണാനന്തര ചടങ്ങുകൾക്കായി ആരോഗ്യ പ്രവത്തകർ നേതൃത്വം നൽകി. കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. മെയ് മൂന്നിന് ശേഷം ഇദ്ദേഹത്തിന് അസുഖം മൂർച്ചിചതിനെ തുടർന്ന് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ […]

International News

പൗളോ ഡിബാല കോവിഡിൽ നിന്നും മുക്തി നേടി നന്ദി അറിയിച്ച് താരം

ഇറ്റലി : അർജന്റീനൻ യുവൻറസ്​ താരം പൗളോ ഡിബാല നീണ്ട ഒന്നര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ രോഗമുക്തനായി ഈ സന്തോഷ വാർത്ത ആദ്യം പങ്കു വെച്ചത് യുവൻറസ് ബോർഡ് അംഗങ്ങൾ തന്നെ ആയിരുന്നു. ഇതിനു തൊട്ടു പിന്നാലെ തനിക്കൊപ്പം നിന്ന മുഴുവൻ പേർക്കും നന്ദി അർപ്പിച്ച് താരവും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോട് കൂടിയ കുറിപ്പ് എഴുതി. View this post on Instagram Mi imagen lo dice todo, finalmente curado de Covid-19 😆💪🏽♥️. My face […]

Local

യു. സി.രാമന്‍ ക്ഷേത്ര വിശ്വാസികളെ അപമാനിക്കുന്നു; ടി.പി സുരേഷ്

വിശ്വാസികള്‍ നല്‍കുന്ന നാണയ തുട്ടുകള്‍ ദുര്‍വിനിയോഗം ചെയ്യാനുള്ള ഗൂരുവായൂര്‍ ദേവസ്വം ബോഡിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയെന്നുള്ളത് ‘ബി.ജെ.പി.യുടെ കടമയാണെന്ന് ബി.ജെ.പി.സംസ്ഥാന സമതി അംഗം ‘ടി.പി.സുരേഷ്. മതേതരത്വത്തിന്റെ പരിപ്പ് കാണിച്ച് ഇടതു മുന്നണിയും ഐക്യമുന്നണിയും ഹിന്ദുസമൂഹത്തെ വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിയാന്‍ സമൂഹം തയ്യാറയതിന്റെ തെളിവാണ് 5 കോടി നല്‍കാനുള്ള ഗൂരുവായൂര്‍ ദേവസ്വം തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ വിശ്വാസികള്‍ തെയ്യാറായത്. ഇത് യു.സി.രാമന്‍ മനസിലാക്കുന്നത് നല്ലതാണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

News

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെയെത്തിക്കാനുള്ള പ്രത്യേക ട്രെയിനിന് അനുമതി

ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന്് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കും. പ്രധാനമായും അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് തിരികെ എത്തിക്കുന്നത്. പഞ്ചാബ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും ഈ ട്രെയിന്‍ സര്‍വീസിന്റെ […]

News

കന്യാസ്ത്രീ വിദ്യർത്ഥി മഠത്തിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തിരുവല്ലയിലെ പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കന്യാസ്ത്രീയാകാനുള്ള പരിശീലനത്തില്‍ ആയിരുന്നു ദിവ്യ. മഠത്തിലെ കിണറ്റിലാണ് വിദ്യാർത്ഥിയുടെ ശവ ശരീരം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

News

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പാസ് നല്‍കുന്നത് തത്കാലത്തേക്ക് നിര്‍ത്തി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിർത്തിവെച്ചു. നിലവിൽ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകൾ അനുവദിക്കൂ. ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയാണ് പാസുകൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ നിർദേശിച്ചത്. വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥർക്ക് തന്നെയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് […]

International News

ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744

യു എ ഇ : കോവിഡ്-19 ബാധമൂലം ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി. കഴിഞ്ഞ ദിവസം യുഎഇയില്‍ പതിനൊന്നും സൗദിയില്‍ ഒന്‍പതു പേരും മരിച്ചു. ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനം നിലവിൽ ശക്തമായി തുടരുകയാണ്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3,930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളില്‍ രോഗ ബാധിതരില്‍ വലിയൊരു ഭാഗം പ്രവാസികളാണ്. ക്യാമ്പുകളിലും റൂമുകളിലുമായി കഴിയുന്ന ഇത്തരം ആളുകൾ തന്നെയാണ് കൂടുതലും […]

Local

ബിജെപിയുടേത് തരംതാണ വര്‍ഗീയ പ്രചാരണം; യു.സി രാമന്‍

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് വര്‍ഗീയ പ്രചരണ വിഷയമാക്കുന്ന നടപടി അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണെന്ന് മുന്‍ എംഎല്‍എ യു.സി രാമന്‍. വര്‍ഗീയതയുടെ പരിപ്പ് കേരളത്തിലെ ഹിന്ദുക്കളില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അത് ഇടത് മുന്നണിയായാലും ഐക്യമുന്നണിയായാലും വിവിധ ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപാ ദേവസ്വം ബോര്‍ഡ്കള്‍ക്ക് അനുവദിക്കാറുണ്ട്. അന്നൊന്നും ഒരു മതമോ പാര്‍ട്ടിയോ എല്ലാവരുടെയും പണം എന്തിനിങ്ങനെ കൊടുക്കുന്നുവെന്ന് ചോദിച്ചതായി […]

Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു: മരണം 1,783

ന്യൂ ഡൽഹി : ദിവസങ്ങൾ പിന്നീടും തോറും രാജ്യത്ത് ആശങ്ക ഏറുന്നു. കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞ ദിവസത്തോടെ കടന്നു കഴിഞ്ഞു.നിലവിൽ . 52952 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,783 ആയി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകിലാണെങ്കിലും നിലവിലെ കണക്കുകൾ രാജ്യത്തെ ഭയപെടുത്തുന്നതാണ്. മഹാ രാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലുമെല്ലാം അതി വേഗത്തിലാണ് വ്യാപനം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേർ മരണമടഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് […]

News

മടങ്ങിവരുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍

ഇന്ന് രാത്രിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ കോഴിക്കോടെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് കുന്ദമംഗലം എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍. സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത് പേരാണ് ഇന്ന് ഇവിടെയെത്തുക. ഇരുന്നൂറ് പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍ ഇവിടെ ഒരുക്കും. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് മാത്രമാണ് ജില്ലയില്‍ ക്വാറന്റൈന്‍ സൗകര്യം. മറ്റ് ജില്ലയിലുള്ളവരെ ബസ്സുകളില്‍ അതാത് ജില്ലകളിലെത്തിക്കും. പോലീസിന്റെ നിയന്ത്രണത്തിലാണ് ക്വാറന്റൈന്‍ സൗകര്യം പൂര്‍ണമായും ഉണ്ടാവുക. ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയില്ല. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും […]

error: Protected Content !!