Kerala News

ഓട്ടോറിക്ഷ തൊഴിലാളികൾക്കു അടിയന്തര സഹായം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ശക്തിയാണ് ഓട്ടോ ഡ്രൈവർമാർ എന്നാൽ കേരളത്തിൽ മിക്ക വിഭാഗത്തിനും സർക്കാർ ആനുകൂല്യങ്ങളും, സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഉൾപ്പെടാതെ പോയ ഓട്ടോ തൊഴികളെ പരിഗണിക്കണമെന്നാവിശ്യപ്പെട്ട്, മനുഷ്യവകാശ പ്രവർത്തകരായ ടി യു ഇബ്രാഹിം,ഷാനവാസ് തുടങ്ങിയ വ്യക്തികൾ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കമ്മറ്റി ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് […]

Kerala News

ഇതര സംസ്ഥാനത്ത് നിന്നും കുന്ദമംഗലത്തെത്താൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 262 പേർ 16 പേർ നാട്ടിലെത്തി

കോഴിക്കോട് : ഇതര സംസ്ഥാനത്ത് നിന്നും നോർക്ക വഴി കേരളത്തിലെത്താൻ കുന്ദമംഗലം പഞ്ചായത്തിൽ മാത്രം റെജിസ്റ്റർ ചെയ്തത് 262 പേർ. ഇതിൽ 16 പേർ നിലവിൽ അതിർത്തി കടന്നു നാട്ടിലെത്തി. വാളയാർ,മഞ്ചേശ്വരം,മുത്തങ്ങ ചെക്കു പോസ്റ്റ് വഴിയാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധനയ്ക്ക് ശേഷം സർക്കാരിന്റെയും സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിൽ കഴിയാനായി കൊണ്ട് പോകും. നിലവിൽ റെഡ് സോൺ,ഹോട് സ്പോട് തുടങ്ങിയ അതി രൂക്ഷ പ്രദേശങ്ങളിൽ നിന്നും വരുന്നവരെയും ചെക്ക് പോസ്റ്റുകളിൽ രോഗ ലക്ഷണത്തോടു കൂടി എത്തുന്നവരെയും രോഗ […]

Kerala News

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കാർത്തിക്ക് (23) മരിച്ചു. മഞ്ഞപ്പിത്തവും കിഡ്നി സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കടുത്ത പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകവെയാണ് മരണം. ഷോളയൂർ വരഗം പാടി സ്വദേശിയാണ് ഈ യുവാവ്. മൂന്ന് ആഴ്‍ച്ച മുൻപ് കോയമ്പത്തൂരിൽ ഒരു മരണാനന്തര ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്നു.കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് കാട്ടിലൂടെ നടന്നാണ് […]

Kerala Local

ഇന്നലെ മടങ്ങി എത്തിയ പ്രവാസികളിൽ എട്ടു പേർക്ക് രോഗ ലക്ഷണം

കോഴിക്കോട് : ഇന്നലെ മടങ്ങി എത്തിയ പ്രവാസികളിൽ എട്ടു പേർക്ക് രോഗ ലക്ഷണം കാരണം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരിൽ എത്തി ചേർന്ന മൂന്ന് പേർക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി ചേർന്ന അഞ്ചു പേരെയുമാണ് നിലവിൽ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത് ജാഗ്രതയെ മുൻ നിർത്തിയാണ് തീരുമാനം. മറ്റുള്ളവരെ സർക്കാർ കൊറന്റൈനിലേക്കും ഗര്ഭിണികളെയും കുട്ടികളെയും ഹോം കൊറന്റൈനിലേക്കും മാറ്റിയിട്ടുണ്ട്. 354 യാത്രക്കാരാണ് ഇരു […]

Kerala Local News

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: 180 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

കോഴിക്കോട് :എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് തെക്ക് ഭാഗത്ത് നിന്നും 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ജോയിൻ്റ് എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. മറ്റൊരു പരിശോധനയിൽ കുന്ദമംഗലം സങ്കേതം അധികാരത്തൊടി ശ്മശാനത്തിൻ്റെ സമീപമുള്ള പൊന്തക്കാടിൻ്റെ താഴെയുള്ള ഭാഗത്ത് […]

National News

ലോകത്ത് കോവിഡ് മരണം 2.7 ലക്ഷം കടന്നു

ന്യുയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ മരണ സംഖ്യ 2.7 ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം 40 ലക്ഷത്തിലേക്ക് കടന്നു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കയിൽ രോഗം പടർന്നു പിടിക്കാൻ സാധ്യത ഏറെ ആണെന്നും രണ്ടു ലക്ഷത്തോടടുത്ത് ആളുകൾ മരണപ്പെടാൻ സാധ്യത ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ലോകത്താകെ 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. ഏറ്റവും അധികം രോഗികൾ ഉള്ളത് കോവിഡ് ഏറെ രൂക്ഷമായ അമേരിക്കയിലാണ് രണ്ടായിരത്തിലേറെ മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 13 രോഗികളാണ് […]

National News

ട്രെയിൻ തട്ടി 15 അതിഥി തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്ര : ഔറംഗബാദിൽ റെയിൽവേ ട്രാക്ക് വഴി മധ്യ പ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച 15 അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. കൂട്ടാത്തതിലുണ്ടായിരുന്ന നിരവധി പേരെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ നാട്ടിൽ എത്താനായി കഴിയാത്തതിനെ തുടർന്ന് ജോലി ചെയ്യുന്ന മഹാരാഷ്ട്രയിൽനിന്നും രാത്രി മടങ്ങുമ്പോൾ ക്ഷീണിതരായി ഉറങ്ങാൻ കിടന്ന തൊഴിലാളികൾക്ക് മേലെയാണ് ട്രെയിൻ പാഞ്ഞു കയറിയത്. മഹാ രാഷ്ട്രയിൽ മഹാവ്യാധി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംഭവം. കാൽ നടയായി നീണ്ട യാത്രക്കൊടുവിൽ എത്തിയ സംഘം […]

Kerala

പ്രവാസികളുമായി രണ്ടാമത്തെ വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : പ്രവാസികളെ വഹിച്ചുള്ള രണ്ടാമത്തെ വിമാനവും എത്തി. 182 പേരുൾപ്പെട്ട ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂർ ഇന്റർനാഷണൽ വിമാനത്തിലാണ് 10.32 എത്തിയിരിക്കുന്നത്. നേരത്തെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് ഇത് വരെ എത്തി ചേർന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലയിലെ പ്രതിനിധി ആളുകളും കോഴിക്കോട് വന്നെത്തിയ വിമാനത്തിൽ ഉണ്ട് . പതിമൂന്നു കെ എസ് ആർ ടി സിയും 30 ഓളം ടാക്‌സിയും ആംബുലൻസും വിമാന താവളത്തിൽ […]

Kerala News

കരുതലോടേ അവർ പറന്നിറങ്ങി… പ്രവാസികൾക്ക് സ്വാഗതം

കൊച്ചി : പരിശ്രമങ്ങൾക്കൊടുവിൽ പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 10.45 ഓടു കൂടി ദുബായ്-കോഴിക്കോട് വിമാനം എത്തി ചേരും . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കരിപ്പൂരിൽ 189 പേരാണ് വന്നിറങ്ങുന്നത്. നേരത്തെ തന്നെ കോവിഡ് പരിശോധന നടത്തിയാണിവർ വിമാന യാത്ര ആരംഭിച്ചത് അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഒരുക്കിയ പരിശോധനയ്ക്ക് ശേഷം കൊറന്റൈനിനായി ഒരുക്കിയ കെട്ടിടത്തിലേക്കായി മാറ്റി പാർപ്പിക്കും. സംസ്ഥാനത്ത് വരുന്ന പ്രവാസികൾക്ക് […]

പാലിയിൽ ലോഹിതാക്ഷൻ (76) നിര്യാതനായി

പടനിലം: പാലിയിൽ ലോഹിതാക്ഷൻ (76) നിര്യാതനായി. ഭാര്യ പുഷ്പലത മക്കൾ‌ ഷീബ.ലിജി ലൈജു .മരുമക്കൾ – ജഗൻനിവാസ് – വിജിനൻ – രേഷ്മ .ശവസംസ്കാരം വൈ: 7 മണി വിട്ടുവളപ്പിൽ

error: Protected Content !!