കൊച്ചി : പരിശ്രമങ്ങൾക്കൊടുവിൽ പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 10.45 ഓടു കൂടി ദുബായ്-കോഴിക്കോട് വിമാനം എത്തി ചേരും . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കരിപ്പൂരിൽ 189 പേരാണ് വന്നിറങ്ങുന്നത്.
നേരത്തെ തന്നെ കോവിഡ് പരിശോധന നടത്തിയാണിവർ വിമാന യാത്ര ആരംഭിച്ചത് അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഒരുക്കിയ പരിശോധനയ്ക്ക് ശേഷം കൊറന്റൈനിനായി ഒരുക്കിയ കെട്ടിടത്തിലേക്കായി മാറ്റി പാർപ്പിക്കും. സംസ്ഥാനത്ത് വരുന്ന പ്രവാസികൾക്ക് എന്തെങ്കിലും അസാധാരണ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിലേക്ക് മാറ്റും.
പ്രവാസികളെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുന്നത്. നേരത്തെ പോലീസ് ആരോഗ്യ വകുപ്പ് തുടങ്ങിയ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഇതിനായി തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. പരിശോധന അല്പ സമയത്തിനുള്ളിൽ ആരംഭിക്കും. കൃത്യമായ ജാഗ്രത പ്രദേശത്ത് നില നിൽക്കുന്നു.