National

‘രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നു; ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം’; രൂക്ഷ വിമർശനവുമായി CJP

ഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർ‌ശനം. ഭയ ചകിതനായ നരേന്ദ്ര മോദി എവിടെയാണ് ഒളിച്ചിരുക്കുന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. നമ്മൾ കേട്ടുമാത്രം പരിചയമുള്ള അടിയന്തരാവസ്ഥ ഇപ്പോൾ അനുഭവിക്കുകയാണ്. ഈ ഏകധിപത്യം ഭരണം ഇത്രയും ഭയത്തിലാണ്. ഇത്രയേറെ മുറിവേറ്റിരിക്കുകയാണ്, അതിനാലാണ് ഇത്രയേറെ നിയന്ത്രണങ്ങളെന്ന് അശുതോഷ് റാങ്ക പറഞ്ഞു.
‌
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ സമരം നരേന്ദ്ര മോദിയും അമിത് ഷായും അവർക്ക് എതിരെയാക്കി മാറ്റി. ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം. ഇന്നലെ വിമാനത്തിൽ കയറി എങ്ങനെയാണ് തങ്ങളെ തട്ടിക്കൊണ്ടു പോയതെന്ന് എല്ലാവരും കണ്ടതാണ്. മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. മാതാപിതാക്കൾ ഹൃദ്രോഗികളാണ്, അവർക്ക് ഇത്തരം ദൃശ്യങ്ങൾ പ്രശ്നമാകുമെന്ന് ദീപ്കെ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് അശുതോഷ് റാങ്ക പറഞ്ഞു. 1975 ലെ അടിയന്തരാവസ്ഥയെക്കാളും മോശം സാഹചര്യത്തിലാണ് ഇപ്പോൾ അദേഹം ആരോപിച്ചു.

രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നുവെന്ന് സൗരവ് ദാസ് ആരോപിച്ചു. ചർച്ചയ്ക്ക് തയ്യാറാകാതെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നീരവ് മോദിയേയും വിജയ് മല്യയെയും വിമാനത്തിൽ രാജ്യം വിടാൻ സഹായിച്ചവരാണ് തങ്ങളെ വിമാനത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയതെന്ന് സൗരവ് ദാസ് പറഞ്ഞു. ഒരു നിയമനടപടിയും പൂർത്തിയാക്കാതെയായിരുന്നു കൊണ്ടുപോയത്. വനിതാ പൊലീസുകാരെ ഉപയോഗിച്ച് ഫോൺ പിടിച്ചു വാങ്ങി. അഭിഭാഷകരെ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. മൗലികാവകാശത്തിന്റെ ലംഘനമാണ് ഉണ്ടായതെന്ന് അദേഹം ആരോപിച്ചു.

പൊലീസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സൗരവ് ദാസ് വിമർശിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ എവിടെയാണ്, ഹൈക്കോടതിയും സുപ്രീംകോടതിയും എവിടെയാണെന്ന് സൗരവ് ദാസ് ചോദിച്ചു. മാധ്യമങ്ങൾക്കും ഇത് അടിയന്തരാവസ്ഥാ കാലമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാരിന്റെ അന്ത്യം അടുത്തു. രാജ്യം മുഴുവൻ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ഇതെല്ലാമെന്ന് സൗരവ് ദാസ് ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!