കുന്ദമംഗലം: ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ധ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ എം.എ. ബേബി, പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾക്കു നേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കുന്ദമംഗലത്ത് പ്രകടനം നടത്തി. ധ്യാനേഷ് കുമാറിന്റെ കോലവും കത്തിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. ഷൈപു ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എം. സുധീഷ് കുമാർ, പി.പി. ഷിനിൽ, സി. സോമൻ എന്നിവർ സംസാരിച്ചു.

