Local

1CF കാരുണ്യ – ഓര്‍ഫന്‍ കെയര്‍ കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയതു

കുന്ദമംഗലം കേന്ദ്രികരിച്ച് കഴിഞ്ഞ 18 കൊല്ലമായി വിദ്യഭ്യാസ രംഗത്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്ന സ്ഥാപനമായ 1CF കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. സി.കെ മമ്മദ് കുട്ടി , തന്‍വീര്‍ കുന്ദമംഗലം, സുബൈര്‍ കോണിക്കല്‍, ഷാഹിദ് കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 1 സിഎഫ് പിതാവ് നഷ്ടപ്പെട്ട കുട്ടികളെ അവരവരുടെ മാതാക്കളുടെ അടുത്ത് നിര്‍ത്തി കൊണ്ട് തന്നെ (Home Based orphan care ) വിദ്യഭ്യാസത്തിന് വേണ്ട സാമ്പത്തിക […]

Kerala

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല. ഇന്ന് ഏഴുപേര്‍ രോഗമുക്തരായി. കോട്ടയത്തെ ആറുപേരും പത്തനംതിട്ടയിലെ ഒരാളുമാണ് രോഗമുക്തരായത്. സംസ്ഥാനത്ത് നിലവില്‍ ആറുജില്ലകളില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്.മുപ്പത് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്‌സ്‌പോട്ടുകളില്ല. 1154 സാംപിളുകള്‍ ഇന്ന് പരിശോദനക്കയച്ചു.

Local

അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പാസ് വേണ്ട

സർക്കാർ, സ്വകാര്യ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐ. എസ്. ആർ. ഒ, ഐ. ടി. മേഖലയിലെ ജീവനക്കാർ, ഡാറ്റ സെന്റർ ജീവനക്കാർ എന്നിവർക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർ ഐ. ഡി കാർഡ് കൈയിൽ കരുതിയാൽ മതി. മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. […]

Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു. ടൗൺ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിരവധി പേർക്കാണ് ഈ പദ്ധതി കൊണ്ട് സഹായം ലഭ്യമാകാൻ പോകുന്നത്. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സീന അശോകൻ , ബാങ്ക് വൈ: പ്രസിഡണ്ട് സി.പ്രമോദ് , ഡയരക്റ്റർ ശ്രീ. ബാവ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. എം. […]

News

പിണറായി ധിക്കാരി, ഒരു വര്‍ഷം കൂടെ സഹിച്ചാല്‍ മതിയാവും; കെ മുരളീധരന്‍

സര്‍ സിപിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരന്‍ എംപി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ കാല്‍ കാശിന്റെ സഹായം നല്‍കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കായി വാദിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള വക്കീല്‍ ഫീസ് ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വേണ്ട. മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാടെന്നും മുരളീധരന്‍ കുറ്റപെടുത്തി.

Kerala News

പ്രവാസികളെ സ്വീകരിക്കാൻ കോഴിക്കോട് സജ്ജം : ജില്ലാ കളക്ടർ

കോഴിക്കോട് : കോവിഡ് പശ്ചാത്തലയത്തിൽ തിരികെയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനും പരിചരണം നൽകുവാനും വേണ്ടി ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടർ സാംബ ശിവ റാവു. 35000 പേര്‍ക്ക് കഴിയാവുന്ന ഡോര്‍മെറ്ററി, 5000 മുറികള്‍, എന്നിവ ഇവർക്കായി ഒരുക്കി കഴിഞ്ഞു. കരിപ്പൂർ വിമനത്തവാളത്തിൽ വേണ്ടത്ര സുരക്ഷ നിലവിൽ ഏർപ്പെടുത്തി കഴിഞ്ഞു പ്രവാസികള്‍ക്കായി 567 കേന്ദ്രങ്ങൾക്കാണ് രൂപം നൽകിയത്. ആവിശ്യമായ പരിശോധന വരുന്ന പ്രവാസികളിൽ നടത്തും. തുടർ നടപടി പരിശോധനയ്ക്ക് ശേഷം. അമിതമായ ചൂടോ കോവിഡ് രോഗ ലക്ഷണമോ ഉള്ളവരെ നേരിട്ട് […]

National News

കോവിഡിൽ പിടി മുറുകി ചെന്നൈ എട്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ കടന്നു പോവുകയാണ് തമിഴ്നാട് . ഇന്ന് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒപ്പം ചെന്നൈയിൽ പ്രവൃത്തിക്കുന്ന അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ മാത്രം രോഗ സ്ഥിരീകരിച്ചത്. ചെന്നൈയിൽ വ്യാപനം അതി വേഗത്തിലാണ് നടക്കുന്നത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം അധികം ആരുമായി സമ്പർക്കം […]

Kerala

സ്വദേശത്തേക്ക് മടങ്ങിയത് 14,896 അതിഥി തൊഴിലാളികള്‍; മുഖ്യമന്ത്രി

14,896 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മൂന്നു ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് പോയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണ പരത്തി തെരുവിൽ ഇറക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത തുടരണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ നാട്ടിൽ പോകാനാവാതെ അഴീക്കൽ തുറമുഖത്ത് കഴിയുന്ന മറ്റു സംസ്ഥാനങ്ങളിലെ 60 മത്‌സ്യത്തൊഴിലാളികളെ അവരുടെ സംസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാൽ മടക്കി അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക […]

Kerala News

മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റീനിൽ പുനരാലോചന

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ […]

Local

മുൻഗണന ഇതര വിഭാഗങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം എട്ടുമുതൽ

മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു.നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരിവീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂൺ മാസങ്ങളിലും തുടരും. ഇവർക്ക് സാധാരണ ലഭിക്കുന്ന റേഷൻ വിഹിതത്തിന് പുറമെയാണ് കേന്ദ്രവിഹിതം നൽകുന്നത്.മുൻഗണനാ വിഭാഗം കാർഡുകൾക്ക് […]

error: Protected Content !!