കോഴിക്കോട് : കോവിഡ് പശ്ചാത്തലയത്തിൽ തിരികെയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനും പരിചരണം നൽകുവാനും വേണ്ടി ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടർ സാംബ ശിവ റാവു. 35000 പേര്‍ക്ക് കഴിയാവുന്ന ഡോര്‍മെറ്ററി, 5000 മുറികള്‍, എന്നിവ ഇവർക്കായി ഒരുക്കി കഴിഞ്ഞു. കരിപ്പൂർ വിമനത്തവാളത്തിൽ വേണ്ടത്ര സുരക്ഷ നിലവിൽ ഏർപ്പെടുത്തി കഴിഞ്ഞു പ്രവാസികള്‍ക്കായി 567 കേന്ദ്രങ്ങൾക്കാണ് രൂപം നൽകിയത്.
ആവിശ്യമായ പരിശോധന വരുന്ന പ്രവാസികളിൽ നടത്തും. തുടർ നടപടി പരിശോധനയ്ക്ക് ശേഷം. അമിതമായ ചൂടോ കോവിഡ് രോഗ ലക്ഷണമോ ഉള്ളവരെ നേരിട്ട് ആശുപത്രിയിൽ എത്തിക്കാനാണ് തീരുമാനം. വരുന്ന യാത്രക്കാര്ക്ക് ആവിശ്യമായ ഭക്ഷണം കുടുബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൺ വഴി സർക്കാർ നൽകും. കേരളത്തിലെ നാലു അന്തരാഷ്ട്ര വിമാനത്തവാളത്തിലും ഇത്തരത്തിലുള്ള സേവനം സർക്കാർ ഉറപ്പ് വരുത്തും

