Kerala News

ലോക്ക് ഡൗണിൽ തുടങ്ങിയ കുപ്പിവര സ്റ്റാളൊരുക്കാൻ തയ്യാറായി സുഹൈറ

കോഴിക്കോട് : ലോക്ക് ഡൗൺ സമയത്ത് ഏറെ വ്യത്യസ്തമായ ഏറെ വ്യത്യസ്തമായ പ്രവർത്തനത്തിലാണ് കുന്ദമംഗലം കാരന്തൂർ സ്വദേശി പോലൂർ തയ്യിൽ വീട്ടിലെ സുഹൈറ ജമാലുദ്ദീൻ. വീട്ടിൽ സഹായത്തിനായി ഭർത്താവിന്റെയും വീട്ടുകാരുടെയും സഹായം കൂടി വീട്ടു ജോലികളിൽ വന്നതോടെ, വെറുതെ ഇരിക്കാനുള്ള സമയം കൂടി വന്ന പശ്ചാത്തലത്തിൽ തന്റെ കഴിവുകൾ ഈ വീട്ടമ്മ അലങ്കരിച്ചു കൂട്ടുകയാണ് ആരുടെയും സഹായമില്ലാതെ പഠിച്ചെടുത്ത സ്വന്തമായ കഴിവ് അതിന് ഒരു പക്ഷെ സുഹൈറയ്ക് സഹായമായത് ഈ ലോക്ക് ഡൗൺ തന്നെയാവാം. ലഭ്യമാകുന്ന ഇടവേളകൾ […]

Local

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡ്: കൊയിലാണ്ടി ഭാഗത്ത് നിന്നും 20 ലിറ്റര്‍ വാഷ് കണ്ടെടുത്തു,പ്രതിയെ പിടികൂടി

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡില്‍ കൊയിലാണ്ടി താലൂക്കില്‍ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് 20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; പ്രതിയെ എക്‌സൈസ് പിടികൂടി. ആശാരു കണ്ടിയില്‍ വീട്ടില്‍ ചന്തപ്പന്‍ മകന്‍ ചന്തുക്കുട്ടി(60 വയസ്സ്) ആണ് അബ്കാരി നിയമപ്രകാരം അറസ്റ്റിലായത്.ആശാരുകണ്ടിയില്‍ വീട്ടില്‍ ചന്തുക്കുട്ടി എന്ന യാളുടെ വീടിന് പിന്നില്‍ മേല്‍ക്കൂരയില്ലാത്ത നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നടുമുറിയില്‍ വെച്ചാണ് വാഷ് സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ […]

Local

നിര്യാതയായി

കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടും കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ എം.പി. കേളുക്കുട്ടിയുടെ മാതാവും മുനമ്പാറയില്‍ പരേതനായ ഉക്കണ്ടന്‍ നായരുടെ ഭാര്യയുമായ തേയി അമ്മ (83) നിര്യാതയായി. മക്കള്‍ പരേതയായ നാരായണി, വിജയ, കേളുക്കുട്ടി, മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (മുണ്ടിക്കല്‍താഴം) വിജയന്‍ നായര്‍ ( പയിമ്പ്ര) , ഉഷാകുമാരി .സംസ്‌കാരം രണ്ടു മണിക്ക് വീട്ടുവളപ്പില്‍

Kerala National

ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും ബുക്കിംഗ് ഇന്നു മുതൽ

ന്യൂഡല്‍ഹി: നീണ്ട ലോക്ക് ഡൗൺ കാലയളവിനു ശേഷം ശേഷം രാജ്യത്ത് ട്രെയിന്‍ ഗതാഗതം മേയ് 12 നു ആരംഭിക്കും. ഘട്ടം ഘട്ടമായാണ് യാത്ര ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളൂം ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ഇന്ന് വൈകീട്ട് ആറുമണിയോടെ ബുക്കിംഗ് സൗകര്യം തയ്യാറാവും. ഓൺലൈൻ വഴിമാത്രമാണ് ബുക്കിംഗ്. യാത്രക്ക് മുന്നോടിയായി മെഡിക്കൽ ചെക്കപ്പ് നടക്കും. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ് . യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ […]

National

രാജ്യത്ത് ആശങ്കയുണര്‍ത്തി കോവിഡ്; 24 മണിക്കൂറിനിടെ 4213 പേര്‍ക്ക് രോഗം

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്. 24 മണിക്കൂറിനിടെ ് 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം 4000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 67,152 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 97 പേരാണ്. ഇതോടെ കോവിഡ് മരണം 2206 ആയി. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 22,171 ആയി. ഇതുവരെ മരിച്ചത് 832 പേരാണ. ഗുജറാത്തില്‍ 8195 പേരും ഡല്‍ഹിയില്‍ 6923 […]

ന്യൂനപക്ഷ വേട്ടക്കെതിരെ കെ.എൻ.എം പ്രതിഷേധമിരമ്പി

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായി പ്രതികരിച്ച ഡോ: സഫറുൽ ഇസ്ലാം ഖാൻ, സഫൂറ തുടങ്ങിയവരുൾപ്പെടെ അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കേന്ദ്ര ഭരണകൂടത്തിൻ്റെ കിരാത നടപടിക്കെതിരെ കെ.എൻ എം (മർകസുദഅവ)ൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കെ.എൻ.എം മർകസുദഅവ ജന .. സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കൊടുവള്ളിയിലെ ഗൃഹാങ്കണത്തിൽ ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ റശീദ് […]

Local

ജൈവ പച്ചക്കറിതോട്ടം ഉത്ഘാടനം ചെയ്തു

കുന്നമംഗലം: കര്‍ഷകസംഘം കളരിക്കണ്ടി മേഖല കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മേഖലയിലെ വീടുകളില്‍ ആരംഭിക്കുന്ന ജൈവ പച്ചക്കറിത്തോട്ട നിര്‍മ്മാണം സി.പി.ഐ.എം കളരിക്കണ്ടി ലോക്കല്‍ സെക്രട്ടറി എ. പി. ദേവദാസന്റെ കുടുംബത്തിന് വിത്തുകള്‍ കൈമാറിക്കൊണ്ട് കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്. എം നിര്‍വഹിച്ചു. മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇതുപോലെ പച്ചക്കറി തോട്ടനിര്‍മ്മാണത്തിനു വേണ്ട വിത്തുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി പരിപാടി വന്‍ വിജയമാക്കുമെന്ന് കര്‍ഷകന്‍കൂടിയായ എ. പി. ദേവദാസന്‍ അറിയിച്ചു.

Local

ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ മാതൃദിനം ആഘോഷിച്ചു

മലയോര മേഖലയുടെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ മാതൃ ദിനത്തോടനുബന്ധിച്ച് ഇന്ന് അമ്മമാരായ വര്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കി ആഘോഷിച്ചു. അമ്മയാണ് നമ്മുടെ ആരോഗ്യത്തിന് ആദ്യാക്ഷരം എന്ന തലവാചകം ചേര്‍ത്തുപിടിച്ചുകൊണ്ട് ഈ കൊറോണ കാലഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിനെയും സംരക്ഷണത്തിനായി മാസ്‌ക് അടങ്ങിയ സമ്മാനപ്പൊതി ആണ് വിതരണം ചെയ്തത് . അതി വിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യം കൊണ്ടും മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളില്‍ ഒന്ന് എന്ന നിലയിലും ശ്രദ്ധേയമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ എല്ലാ […]

മാതൃദിനാശംസകൾ പതിനഞ്ചുപെറ്റ എന്റെ ഉമ്മ

സിബ്‌ഗത്തുള്ള ചീഫ് എഡിറ്റർ കുന്ദമംഗലം ന്യൂസ് മാതൃദിനത്തിൽ നിങ്ങളുമായി പങ്കു വെക്കാനുള്ളത് എന്റെ തന്നെ ജീവിതകഥ തന്നെയാണ് ഞാൻ ജനിച്ചു വളർന്ന എന്റെ ചുറ്റുപാടുകൾ തന്നെ. എന്റെ ഉമ്മയെ കുഞ്ഞി ബിയെ ഒരു പക്ഷെ ഈ ദിനത്തിൽ നിങ്ങളെ പരിചയപെടുത്താൻ പറ്റിയ വ്യക്തിത്വം തന്നെയാവാം. പതിനഞ്ചു മക്കളെ പെറ്റു വളർത്തിയ ഉമ്മയെ കുറിച്ച് മുൻപും വാർത്തകൾ വന്നത് ഇന്നും ഓർമ്മകളിൽ ഉണ്ട്. നല്ലത് മാത്രം ചൊല്ലി തന്നു പഠിപ്പിച്ചു വളർത്തി. ആദ്യ പാഠങ്ങളും അനുഭവങ്ങളും തുടങ്ങുന്നത് എല്ലാവർക്കും […]

ഇതര ജില്ലകളിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ പൊതുഗതാഗത സംവിധാനം ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ഇതര ജില്ലകളിൽ കുടുങ്ങിയവരെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. കോവിഡ്-19 സാമൂഹ്യ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ രണ്ട് മാസത്തോടടുക്കുകയാണ്. തിരികെ വരാൻ താല്പ്പര്യമുള്ള പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് നിരവധി പേരാണ് കേരളത്തിനകത്തു പല ജില്ലകളിലായി കുടുങ്ങിക്കിടക്കുന്നത്. ലോക്ക്ഡൗൺ കാലാവധി എപ്പോൾ അവസാനിക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ […]

error: Protected Content !!