സിബ്ഗത്തുള്ള ചീഫ് എഡിറ്റർ കുന്ദമംഗലം ന്യൂസ്
മാതൃദിനത്തിൽ നിങ്ങളുമായി പങ്കു വെക്കാനുള്ളത് എന്റെ തന്നെ ജീവിതകഥ തന്നെയാണ് ഞാൻ ജനിച്ചു വളർന്ന എന്റെ ചുറ്റുപാടുകൾ തന്നെ. എന്റെ ഉമ്മയെ കുഞ്ഞി ബിയെ ഒരു പക്ഷെ ഈ ദിനത്തിൽ നിങ്ങളെ പരിചയപെടുത്താൻ പറ്റിയ വ്യക്തിത്വം തന്നെയാവാം. പതിനഞ്ചു മക്കളെ പെറ്റു വളർത്തിയ ഉമ്മയെ കുറിച്ച് മുൻപും വാർത്തകൾ വന്നത് ഇന്നും ഓർമ്മകളിൽ ഉണ്ട്.
നല്ലത് മാത്രം ചൊല്ലി തന്നു പഠിപ്പിച്ചു വളർത്തി. ആദ്യ പാഠങ്ങളും അനുഭവങ്ങളും തുടങ്ങുന്നത് എല്ലാവർക്കും ഒരു അമ്മയിൽ നിന്ന് തന്നെയാവും. മരണം വരെ ഓർത്തു വെക്കാൻ നമ്മൾ അറിയാതെ അവർ നമ്മളെ പഠിപ്പിച്ച ചില പാഠങ്ങൾ ഉണ്ടാവും. പലപ്പോഴും ജീവിതത്തിൽ നിന്നും മായ്ച്ചു കളയാൻ കഴിയാത്ത ചിലത്. അയല്പക്കത്തുള്ള ഒരു ഹിന്ദു സഹോദരിയ്ക്ക് ആവിശ്യ ഘട്ടത്തിൽ സ്വർണ വള ഊരി നൽകിയ എന്റെ ഉമ്മയുടെ സന്തോഷത്താൽ നിറഞ്ഞ മുഖം ഇന്നും എന്റെ ഓർമ്മയിലുണ്ട് . പിന്നീടങ്ങോട്ട് മനുഷ്യത്തെ കുറിച്ച് പഠിക്കാൻ എനിക്ക് മറ്റൊരു പാഠ പുസ്തകം മറിച്ചു നോക്കേണ്ടി വന്നിട്ടില്ല.
ചെറുപ്രായത്തിൽ തന്നെ ഭൂപതി എൻ അബൂബക്കർ ഹാജി എന്ന വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ എന്റെ പിതാവിനൊപ്പം ചേർന്ന എന്റെ ഉമ്മ പതിനാലാമത്തെ വയസിൽ ആദ്യമകളായ ജേഷ്‌ഠത്തി ആമിനയെ പ്രസവിച്ചു. തുടർന്ന് ഞാനുൾപ്പടെ 15 പേർക്ക് ജന്മം നൽകി. സ്വന്തം മക്കളെ നല്ലത് മാത്രം പഠിപ്പിച്ച് വളർത്തിയ ഉമ്മ മരണപെട്ടുവെങ്കിലും ഇന്നും ഞങ്ങളെ കൂടെ തന്നെയുണ്ട്. ഇതിൽ ഇന്നും ഞാൻ ഓർക്കുന്ന ഒരു സംഭവം എന്റെ വിവാഹത്തെ കുറിച്ചാണ്. വലിയ രീതിയിലുള്ള സാമ്പത്തിക ഭദ്രത നോക്കിയല്ല ഇണകളെ കണ്ടെത്തിയിരുന്നത്. അങ്ങിനെയുള്ളകുടുംബത്തിൽ നിന്നല്ല ഞാനെന്റെ മറുപാതിയെ കണ്ടെത്തിയത്. അന്നാണെങ്കിൽ മുസ്ലിം കുടുംബത്തിലുള്ള ആളുകളുടെ കല്യാണം വല്യ രീതിയിലുള്ള സ്വർണവും പണവും എല്ലാം ഉൾക്കൊള്ളിച്ചായിരുന്നു പലരും നടത്തി പോന്നിരുന്നത്. ഭൂപതി കുടുംബത്തിൽ വളർന്ന എനിക്കും അത് പോലെ ആവാമായിരുന്നു എന്നാൽ എന്റേതാണെങ്കിൽ ഇതിൽ നിന്നെല്ലാം വിപരീതമായി എന്റെ മാതാ പിതാക്കൾ ആണ് അന്ന് എന്റെ ഇഷ്ടത്തോടൊപ്പം കൂടെ നിന്നത് അവർ അതാണ് ആഗ്രഹിച്ചതും.
ഐശ്വര്യത്തോടെ വീട്ടിലെത്തിയ അവളെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ ഉമ്മ തയ്യാറായിരുന്നില്ല അതേപോലെ ഉമ്മയുടെ മറ്റുമരുക്കളെയും മക്കളെ പോലെ കണ്ടു സ്നേഹിച്ചിരുന്നു. ഇടയ്ക്ക് ഞാനൊന്നു ഇടപ്പെട്ട് വല്ല ചീത്തയും ഭാര്യയോട് പറഞ്ഞാൽ അതിനുള്ളത് എനിക്ക് അപ്പോ തന്നെ മറുപടിയായി തരും. അവളെ പഠിപ്പിക്കാൻ നീ വളർന്നിട്ടില്ല അതായിരുന്നു എൻ്റെ ഉമ്മ ഇന്നതോർക്കുമ്പോൾ ചിരിയും ഉമ്മ കൂടെയില്ലാത്തത്തിനുള്ള സങ്കടവും വരും.
ഇതാണ് ഞങ്ങൾ മക്കളും അവരുടെ ഭാര്യ ഭർത്താക്കൻമാരും ഉൾപ്പടെ ഉള്ളവരെ ചെറുതായി ഒന്ന് പരിചയപ്പെടാം ആമിന ഭർത്താവ് :പരേധനായമരക്കാർഹാജി ചാത്തമംഗലം, ഫാത്തിമ ബീവി ഭർത്താവ്: പരേധനായഅബൂബക്കർ പിണങ്ങോട്, കദീജ ഭർത്താവ്: മുഹമ്മദ്, ഫസലു റഹ്‌മാൻ ഭാര്യ: ജമീല, സദക്കത്തുള്ള ഭാര്യ: സൗദ, ഷെരീഫ, ഭർത്താവ് ജമാൽ, സിബ്ഗത്തുള്ള ഭാര്യ: മഫീദ, സലിഹ് ഭാര്യ: മാജിത, ശഹറുബാൻ ഭർത്താവ്: അഷറഫ് ,ഷാക്കിർ കോഴിക്കോട് ലോ കോളേജിൽ പഠനം പൂർത്തിയാക്കുന്നതിനിടെ വിദേശത്ത് ജോലി ആവിശ്യമായി പോയി സഹോദരൻ വാഹന അപകടത്തിൽ മരിക്കുകയായിരുന്നു. അമീൻ ഭാര്യ: സഫീറ ,മൻസൂർ ഭാര്യ: ജലീസ, മുഹ്സിൻ ഭാര്യ: റജിമോൾ, ഹുസ്‌ന ഭർത്താവ്: ശറഫുദ്ധീൻ, സലീൽ ഭാര്യ: ജാസ്മിൻ’ ഇങ്ങനെ മക്കളും മക്കളെ മക്കളുമായി 170 ഓളം പേർ അടങ്ങുന്ന ഭൂപതി കുടുംബം ഇതിൽ എഞ്ചിനീയർമാർ, മജിസ്ട്രേറ്റ്, പ്രവാസികൾ, ബിസ്സിനസ്സ് നടത്തി വരുന്നവർ, സാധാരണ ജോലിയുള്ളവർതുടങ്ങി നിരവധി തൊഴിൽ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കൊപ്പം ഈ എളിയ മാധ്യമ പ്രവർത്തകനും സന്തുഷ്ടമായി സന്തോഷത്തോടെ ജീവിക്കുന്നു. ഇങ്ങനൊരു ജീവിതം എനിക്ക് തന്ന മാതാപിതാക്കൾക്ക് നന്ദി പ്രത്യേകിച്ച് ഞാൻ കണ്ണു കൊണ്ട് ആദ്യമായി കണ്ട ദിവത്തിന് ഉമ്മയ്ക്ക് നന്ദി. ഈ മാതൃദിനത്തിൽ മക്കളെ നെഞ്ചോട് ചേർക്കുന്ന മുഴുവൻ ആളുകൾക്കും എന്റെ സ്ഥാപനമായ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിൻ്റെ ആശംസകൾ നേരുന്നു.


