മലയോര മേഖലയുടെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ മാതൃ ദിനത്തോടനുബന്ധിച്ച് ഇന്ന് അമ്മമാരായ വര്‍ക്ക് സമ്മാനപ്പൊതികള്‍ നല്കി ആഘോഷിച്ചു. അമ്മയാണ് നമ്മുടെ ആരോഗ്യത്തിന് ആദ്യാക്ഷരം എന്ന തലവാചകം ചേര്‍ത്തുപിടിച്ചുകൊണ്ട് ഈ കൊറോണ കാലഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിനെയും സംരക്ഷണത്തിനായി മാസ്ക് അടങ്ങിയ സമ്മാനപ്പൊതി ആണ് വിതരണം ചെയ്തത് . അതി വിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യം കൊണ്ടും മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളില്‍ ഒന്ന് എന്ന നിലയിലും ശ്രദ്ധേയമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ എല്ലാ കൊല്ലവും നടത്തുന്ന മാതൃ ആഘോഷത്തിന് കൂടെ ഈ പ്രത്യേക സാഹചര്യത്തില്‍ ജനിച്ചുവീഴുന്ന കുട്ടിയും ജന്മം നല്കുന്ന അമ്മയും ആരോഗ്യസംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നല്‍കണമെന ഓര്‍മ്മിപ്പിക്കുന്ന അതിനുവേണ്ടിയാണ് ഗിഫ്റ്റ് പാക്കറ്റില്‍ മാസ്കുകള്‍ കൂടെ കൂട്ടിച്ചേര്‍ത്തത്.