പറക്കുന്നത്ത് പെണ്ണുട്ടി (108) നിര്യാതയായി

ചാത്തമംഗലം: വെള്ളനൂർ പരേതനായ പാടേരിത്തൊടികയിൽ കോരു എന്നിവരുടെ ഭാര്യ പറക്കുന്നത്ത് പെണ്ണുട്ടി (108) നിര്യാതയായി. മക്കൾ: മാളു, ദേവകി, ഭാസ്കരൻ ,മൈഥിലി, പരേതരായ മാണിക്യം, വാസു. മരുമക്കൾ: മാധവി, വാസു ചൂലൂർ, ശ്യാമള, ഗംഗാധരൻ മലാപ്പറമ്പ് ,പരേതരായ ഗോപാലൻ കോട്ടൂളി, ഭാസ്കരൻ ചെട്ടിക്കടവ്.സംസ്കാരം ഇന്ന് ( 12-5-2020) ചൊവ്വ രാവിലെ 10 മണിക്ക് റേഷൻ ഷാപ്പിനു സമീപം വീട്ടുവളപ്പിൽ.

Kerala News

കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴി​ക്കോ​ട് സ്വദേശി മരിച്ചു

കു​വൈ​ത്ത് : കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി സ്വ​ദേ​ശി നു​ഹൈ​മാ​ൻ കാ​രാ​ട്ട് മൊ​യ്തീ​ൻ(43) കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇദ്ദേഹം ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. സി​റ്റി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. ഗൾഫു രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മരണം ഇതോടെ 64 ആയി. അടിയന്തര സാഹചര്യത്തിൽ നോർക്ക വഴി മുൻഗണന പരിഗണന നൽകി കൊണ്ട് ആളുകളെ സംസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നിലവിൽ തുടരുകയാണ് . ഇ​ന്ന് മാ​ത്രം മൂ​ന്നു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു

National News

ട്രെയിൻ സർവീസ് ആരംഭിക്കരുത് : തമിഴ്നാട്

ചെന്നൈ: തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ മെയ് 31 വരെയെങ്കിലും ട്രെയിൻ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് . ട്രെയിൻ സേവനം വരുന്നതോടെ രോഗ വ്യാപനം വർധിക്കാൻ സാധ്യത ഏറെയാണെന്ന് ചൂണ്ടി കാണിച്ചായിരുന്നു പരാമർശം. ഇന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫ്രൻസിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപെട്ടു . ട്രെയിനുകൾക്ക് പുറമെ വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ പൊട്ടിത്തെറിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം […]

Kerala News

മാലിദ്വീപില്‍ നിന്നും രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി കപ്പൽ “മഗർ” നാളെ കൊച്ചിയിലെത്തും

എറണാകുളം: പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. നാളെ മാലിദ്വീപില്‍ നിന്നുമുള്ള മലയാളികളെ കപ്പൽ മാർഗ്ഗം കൊച്ചിയിലെത്തിക്കും . ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി കൊച്ചി തുറമുഖത്തെത്തും. കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് അടുത്ത കപ്പലും പുറപ്പെടുന്നത്. ഇത്തവണ മുന്നൂറോളം പേരാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയാവുന്നത്. ഈ […]

Kerala News

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കേണ്ടതും ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രം കട […]

Kerala News

കരിപ്പൂരിൽ ഇന്ന് 184 പ്രവാസികൾ പറന്നിറങ്ങും 67 പേർ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് […]

Local News

ഇഫ്താർ കിറ്റ് വിതരണം ചെയ്തു

കുന്ദമംഗലം: കോവിഡ് ലോക് ഡൗൺ പ്രയാസ സാഹചര്യത്തിൽ ആശ്വാസമായി കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തിലാണ് സെപഷ്യൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. പ്രവർത്തനങ്ങളിൽ ഏറെ സഹകരിച്ച സംഗമം റിയാസ് അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്തെ കച്ചവട സ്ഥാപനങ്ങളും, വ്യക്തികളും പ്രവർത്തനങ്ങൾക്ക് ഏറെ സഹായിച്ചു. ജസീർ, ജസീൽ, ഹാരിസ് കുഴിമയിൽ ,റെജിൻ, അതുൽ തുടങ്ങിയവർ വിതരണത്തിന് നേത്യത്വം നൽകി

Kerala News

വയനാട്ടിൽ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

വയനാട് : സംസ്ഥാനത്ത് ഇന്ന് ഏഴു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏറ്റവും ആശങ്ക പുലർത്തുന്നത് വയനാട്ടിൽ നിന്നും വരുന്ന വിവരങ്ങളാണ്. .വയനാട്ടിൽ ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിചിരിക്കുന്നത് . കുഞ്ഞിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മകനാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ അമ്മയുടെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. വയനാട് നെന്മേനി ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം മുപ്പത്തി നാലായി കാസര്‍ഗോഡ്‌ […]

News

ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ല

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 […]

Kerala News

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് കനത്ത മഴ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. കേരളാ തീരത്ത് മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു. സംസ്ഥാനത്ത് നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് 11നു കൊല്ലം മെയ് 14 ന് : ആലപ്പുഴ, എറണാകുളം, ഇടുക്കി […]

error: Protected Content !!