Kerala Local National

ലോക്ക് ഡൗൺ തുടരും പ്രഖ്യാപനം മെയ് 18 നു മുൻപ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : നാലാം ഘട്ട ലോക്ക് ഡൗൺ സൂചന നൽകി പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുക . മെയ് 18 നു മുൻപ് പ്രഖ്യാപനം എന്ന സൂചനയാണ് ഇന്ന് നൽകിയിരിക്കുന്നത്. അതോടൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ വിശദംശങ്ങൾ ധനകാര്യ മന്ത്രി അടുത്ത ദിവസം പ്രഖ്യാപിക്കും. രാജ്യത്തെ സാധാ ജന വിഭാഗങ്ങളായ ഓരോ തൊഴിലാളിക്കും കർഷകനും […]

International National News

വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലുള്ള 6,037 പേരെ പ്രവാസികളെ തിരിച്ചെത്തിക്കും

ന്യൂദല്‍ഹി: വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടമായി മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കോവിഡിനെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. 31 രാജ്യങ്ങളിലുള്ളവരെ . 149 വിമാനങ്ങളിലായാണ് ഇന്ത്യയിൽ എത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 6,037 പേർക്കാണ് ഇതോടെ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇതിനായി ഉപയോഗപെടുത്തും. മെയ് അഞ്ചിന് ആണ് വന്ദേ ഭാരത് മിഷന്റെആദ്യ ഘട്ടം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് […]

Kerala News

മാലിയിൽ നിന്നും പ്രവാസികളെയുമായി രണ്ടാമത്തെ കപ്പൽ “മഗർ” കൊച്ചിയിൽ എത്തി

കൊച്ചി : പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. മാലിദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പൽ മഗർ കൊച്ചിയിലെത്തി. മലയാളികളെ കപ്പൽ മാർഗ്ഗം വഴി എത്തിക്കാനുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ടമാണിത്. . കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് ഇന്ന് 202 യാത്രക്കാരെയുമായി കപ്പൽ കറക്കടുത്തത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയായത്. നിലവിൽ തീരത്ത് […]

Kerala Local News

കോഴിക്കോട് ജില്ലയില്‍ 423 പേര്‍ കൂടി പുതുതായി കോവിഡ് നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 48 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. […]

Kerala News

നിയന്ത്രണം പാളിയാൽ കൈ വിട്ടു പോകും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ ജാഗ്രത തുടർന്നില്ലെങ്കിൽ സംസ്ഥാനത്തെ രോഗാവസ്ഥ കൈ വിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിലവിൽ കേരളത്തിൽ ഇതര സംസ്ഥാനത്തെ മലയാളികൾ എത്തിയതോടെ ജാഗ്രത വർധിപ്പിക്കുകയാണ്. രോഗ ബാധിതരായ 70 ശതമാനം ആളുകളും ഇതര സംസ്ഥാനത്തു നിന്ന് വന്ന മലയാളികളാണ് എന്ന കണക്ക് പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എത്തിയ 33000 ആളുകളിൽ 19000 പേർ രാജ്യത്തെ മറ്റു റെഡ്‌സോണുകളിൽ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. നിലവിൽ രോഗ ബാധിതരിൽ 32ൽ 23 […]

Kerala Local

കോട്ടയത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളികളിൽ രണ്ടു വയസ്സുകാരന് കോവിഡ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഉഴുവൂരിലേക്ക് വന്നവരാണിവർ. അതെ സമയം അമ്മയുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. രോഗ ലക്ഷണം ഒന്നും തന്നെ നിലവിൽ ഇവർക്കില്ല ഇവരെ കേരളത്തിലേക്ക് വരുന്നതിനു മുൻപ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനിലവിൽ തൃപ്തികരമാണ്. ഇവരുടെ കൂടെ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്കും രോഗം […]

Trending

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 32 പേര്‍ കൂടി ചികിത്സയിലുണ്ട്. 23 പേരും പുറത്ത് നിന്ന് വന്നവരാണ്. ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസമുദ്ദീനില്‍നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര്‍ എന്നിങ്ങനെയാണിത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറുപേര്‍ വയനാട്ടിലാണുള്ളത്. ചെന്നൈയില്‍ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍, സഹഡ്രൈവറുടെ മകന്‍, സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്ക് എന്നിങ്ങനെയാണിത്. സംസ്ഥാനത്ത് 32 പേരാണ് ഇപ്പോള്‍ […]

Kerala News

വോട്ടിൽ കൃത്രിമം ഗുജറാത്തിൽ ബി ജെ പി മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി

ഗുജറാത്ത് : 2017 ൽ ധോൽക്ക നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ കൃത്രിമവും, ക്രമക്കേടും നടത്തിയതിനു ഗുജറാത്തിലെ വിദ്യാഭ്യാസ,നിയമ,പാർലമെന്ററി ചുമതല വഹിക്കുന്ന മന്ത്രി ഭൂപേന്ദ്രസിം​ഗ് ചുദാസമേയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. 327 വോട്ടിനായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത്.നിരവധി തവണ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പല അഴിമതികളും മന്ത്രി നടത്തിയിരുന്നുവെന്നും ഇത് തിരെഞ്ഞെടുപ്പ് സമയത്താണ് കൂടുതലായി പ്രകടമായി നടന്നെതെന്നും പരാതിയിൽ പറയുന്നു. ആകെ പോൾ ചെയ്ത […]

News

ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കണം; മുഖ്യമന്ത്രി

കേരളത്തിലെത്തുവരെ ക്വാറന്റൈന്‍ ചെയ്യുന്ന സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിയ ചിലര്‍ക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കലക്ടര്‍മാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്നും മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Local

ആരോഗ്യസേതു ലോകത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പെന്ന് കേന്ദ്രം

ആരോഗ്യസേതു ലോകത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആപ്പിലെ ഡാറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ തൃശൂരിലെ കോൺഗ്രസ്‌ നേതാവ് ജോൺ ഡാനിയൽ ആണ് ഹർജി നൽകിയത്.

error: Protected Content !!