Kerala News

കോവിഡ് 19 : മാനന്തവാടി സ്റ്റേഷനിൽ ഡിവൈഎസ്പി ഉള്‍പ്പെടെ 24 പൊലീസുകാർ നിരീക്ഷണത്തിൽ

വയനാട് : സംസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. ഡിവൈഎസ്പി ഉള്‍പ്പെടെ 24 പൊലീസുകാർക്കാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും. പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചിട്ടിട്ടുണ്ട്.

Local

എ.എല്‍.പി.എസ്. കൊളായ് ‘ലോക്ക് ഡൗണ്‍ പഠനോത്സവം’ നടത്തി

കാരന്തൂര്‍: എ.എല്‍.പി.എസ്. കൊളായ് നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ പഠനോത്സവം നടത്തി. ലോക്ക് ഡൗണിന്റെ എല്ലാ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ട് സ്വന്തം വീട്ടില്‍ വച്ച് കുട്ടികള്‍ ഓരോരുത്തരും ഏതെങ്കിലും ഒരു പഠന പ്രവര്‍ത്തനം അവതരിപ്പിക്കുന്ന വീഡിയോ എടുത്ത് അന്നേ ദിവസം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും പരസ്പരം കാണുക, അദ്ധ്യാപകര്‍ കുട്ടികളുടെ കൂടെയുണ്ടെന്നുള്ള വിശ്വാസം […]

Kerala Local

മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധ കോൺഗ്രസ് നേതാക്കൾ നിരീക്ഷണത്തിൽ പോകണം : ആരോഗ്യവകുപ്പ്

പാലക്കാട് : പാസില്ലാതെ സംസ്ഥനത്തേക്ക് കടന്ന മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്‌ ആയതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും കൊറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ്. അതിർത്തിയിൽ കുടുങ്ങിയ പാസ്സില്ലാത്ത യാത്രക്കാരെയും സംസ്ഥാനത്തേക്ക് കടത്തി വിടണമെന്നാവിശ്യപെട്ട് കോൺഗ്രസ് നേതാക്കൾ അതിർത്തിയിൽ സമരം നടത്തിയിരുന്നു. പാസ്സില്ലാത്ത ഈ രോഗി സമരത്തിന്റെ പരിസരത്തായി ഉണ്ടായിരുന്നു. എം പി മാരായ രമ്യ ഹരിദാസ്,ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ,.അനിൽ അക്കരെ എന്നിവരാണ് […]

Kerala National News

ഇന്ത്യയിൽ രോഗികളുടെ എണ്ണം 78000 കടന്നു ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി :രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000 രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് 4000 കൂടി ഉയർന്നത് ആശങ്കയാവുകയാണ്. നിലവിൽ 26,235 പേർക്ക് രോഗം ഭേദമായി. അതേ സമയം കേരളത്തിലും ആശങ്ക തുടരുകയാണ് കഴിഞ്ഞ ദിവസം 10 കോവിഡ് ബാധിതരെ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്ടിൽ ആശങ്ക ഏറെയാണ് ഡി […]

Kerala News

കരിപ്പൂരിൽ ഇറങ്ങിയ പ്രവാസികളിൽ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ പ്രവാസികളിൽ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ. ലക്ഷ്യങ്ങളോടെ പ്രവേശിച്ച ആറു പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ 347 പേരാണ് കരിപ്പൂരിൽ വന്നിറങ്ങിയത്. വിദേശത്ത് നിന്നും എത്തുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ രേഖപ്പെടുത്തുന്നത് കൂടുന്നതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 4 പ്രവാസികൾക്കാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെ […]

National News

പാലായനത്തിനിടെ വീണ്ടും ദുരന്തം യു പിയിൽ ബസ്സിടിച്ച് 6 അതിഥി തൊഴിലാളികൾ മരിച്ചു

യുപി: മുസഫർനഗറിൽ അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചു. കാൽനടയായി സ്വദേശമായ ബിഹാറിലേക്ക് നടക്കവേയാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ആറു പേർ മരണപെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിക്കുകയും ചെയ്തു. പഞ്ചാബിൽ ജോലി ചെയ്തിരുന്ന ഇവർ ലോക്ഡൗണിൽ കുടുങ്ങിയവരായിരുന്നു. നാട്ടിലെത്താൻ കാൽനടയായി യാത്ര തുടർന്ന് ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത കഥയാണ്. മഹാരാഷ്ട്രയിൽ ട്രെയിൻ കയറി അതിഥി തൊഴിലാളികളായ 15 പേർ മരണപ്പെട്ടതിനു തൊട്ടു പിന്നാലെയാണിത്.

Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]

Local News

നെല്ലാംകണ്ടി – പൂനൂർ റോഡ് നവീകരണത്തിന് 3 കോടി

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 3 കോടി രൂപയുടെ പ്രവൃവർത്തികൾക്ക് ഭരണാനുമതി . കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് , തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ കൊടുവള്ളി മണ്ഡലത്തിന്റെ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്.ആദ്യ ഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ […]

Local News

സി.എച്ച്.സെന്റർ കലക്ഷൻ ഊർജ്ജിതപ്പെടുത്താൻ കർമ്മ പരിപാടി തയ്യാറാക്കി

കുന്ദമംഗലം: മെയ് 22ന് അവസാന വെള്ളിയാഴ്ച സി.എച്ച്.സെന്റർ കലക്ഷൻ എടുക്കാൻ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫണ്ട് ശേഖരണത്തിന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കർമ്മ പദ്ധതിക്ക്‌ രൂപം നൽകി.വാർഡ് തോറും ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയും നാലാൾ വീതം ഉൾകൊള്ളുന്ന സ്ക്വാഡ് രൂപീകരിച്ച് വീടുകൾ കയറിയും ഫണ്ട് സ്വരൂപിക്കും. ഇത് സംബന്ധമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം […]

Kerala News

കോട്ടയത്ത് രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് യുവതി ഏഴ് മാസം ഗർഭിണിയാണ്

കോട്ടയം: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ടു വയസ്സുകാരന്റെ അമ്മയ്ക്കുംകോവിഡ്. 29 കാരിയായ യുവതി 7 മാസം ഗർഭിണിയാണ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ സ്ഥിരീകരിക്കാത്ത കുഞ്ഞിന്റെ അമ്മയുടെ രണ്ടാമത്തെ സ്രവ പരിശോധന പോസിറ്റീവ് ആവുകയായിരുന്നു. ഇവരെ വിമാനത്തവളത്തിൽ നിന്നും കൊണ്ട് വന്ന ഡ്രൈവറെയും ഭർത്താവിന്റെ അമ്മയെയും നിരീക്ഷണത്തിൽ ആക്കി. അമ്മയുമായി യുവതി സമ്പർക്കം പുലർത്തിയിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം

error: Protected Content !!