Local

കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി

കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. കൊളായ്താഴം സ്‌റ്റോപ്പ് മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം റോഡ് സൈഡിലാണ് മാലിന്യം തള്ളിയത്. പ്രദേശം ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ട് വന്ന് കഴുകി നാട്ടുകാരുടെ സഹായത്തോട് കൂടി ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അസ്മിജ സക്കീര്‍ ,വിനോദ് പടനിലം കുന്ദമംഗലം എസ്‌ഐ ശ്രീജിത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി..പി. സുരേഷ് ബാബു എന്നിവരുടെ […]

Local

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കരുതിയ തുക ദുരിതാശ്വാസത്തിലേക്ക് നല്‍കി എ.എം കുട്ടിഹസ്സന്‍, എം.എ റുഖിയ ദമ്പതികള്‍

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വച്ച തുക മുഴവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊടിയത്തൂരിലെ എ.എം കുട്ടിഹസ്സന്‍, എം.എ റുഖിയ ദമ്പതികള്‍. നാട് മുഴുവനായി ഒരു മഹാമാരിയെ നേരിടുമ്പോള്‍ ആ പോരാട്ടത്തില്‍ ഒപ്പം കൂടാന്‍ ഇവരും കൂടി ചേരുകയായിരുന്നു. വര്‍ഷാവര്‍ഷവും മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാറുണ്ടായിരുന്നു എന്നാല്‍ ഈ സാഹചര്യത്തില്‍ അതിന് കഴിയില്ല. അതിനാലാണ് തുക മുഴുവനായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് കുട്ടിഹസ്സന്‍ പറഞ്ഞു. തുക നാസര്‍ കൊളായുടെ സാന്നിദ്ധ്യത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി […]

Local

കാലം പോയ പോക്ക്; ഖാലിദ് കിളിമുണ്ട

കാലം പോയ പോക്ക് ……… ആധുനിക കാലം ഒക്കെ കഴിഞ്ഞോ? എല്ലാവരും ചർച്ച ചെയ്യുന്നു.എല്ലാ ആർഭാടങ്ങൾക്കും താൽക്കാലികമാണെങ്കിലും വിട – ഡ്രസ്സുകളണിഞ്ഞുള്ള മത്സരം ഇല്ല. ഫുഡു കഴിക്കാൻ ഔട്ടിങ്ങ്. ഇല്ല. കുഴി മ ന്തിയും. ഷവർമയും, എല്ലാം ഔട്ട്. സ്റ്റാർ ഹോട്ടലുകളും ,സ്റ്റാർ തിയറ്ററുകളും, സ്റ്റാർ മാളുകളും എല്ലാം നക്ഷത്രമെണ്ണുന്നു. സൂപ്പർ സ്റ്റാറുകളെല്ലാം ” അവരവരുടെ “ബിഗ് ബോസ് ഹൗസിൽ ” തേരാ പാര നടക്കുന്നു. വീട്ടിലിരുന്ന കൊച്ചമ്മമാർ;ആശ്വാസം കണ്ടെത്തി ചിരിക്കുകയും കരയുകയും ചെയ്തിരുന്ന “സീരിയൽ ” […]

Kerala News

ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി: ∙ഗൾഫ് രാജ്യങ്ങളിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51), ദുബൈയിൽ ആയിരുന്ന നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47), ഒമാനിലെ മലയാളി എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) എന്നിവരാണ് മരണപ്പെട്ടത് . 79 പേരാണ് ഗൾഫിൽ നിലവിൽ മരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളുടെ ജീവൻ നഷ്ട്പ്പെട്ടു. തലശ്ശേരി സ്വദേശി അമീരി ആശുപത്രി, വിപിൻ സേവ്യർ റുസ്താഖ് […]

Local

നാലാം ഘട്ട ലോക്ഡൗണ്‍; കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും

രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക. മൂന്നാംഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും. പൂര്‍ണമായും നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകളുടെ നാലില്‍ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണില്‍ തുടങ്ങും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് […]

Local News

ഓൺലൈൻ പ്രചാരണം സംഘടിപ്പിക്കും മദ്യശാലകൾ തുറക്കുന്നത് സമാധാന ജീവിതത്തിന് തിരിച്ചടിയെന്ന് ഐ എസ് എം

കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം ശമനമാകാതെ ധൃതിപിടിച് മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സമാധാന ജീവിതത്തിന് തിരിച്ചടിയാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റു അഭിപ്രായപ്പെട്ടു. മദ്യശാലകൾ അടച്ചതോടെ സമാധാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അക്രമങ്ങളും കേസുകളും കുറഞ്ഞു.ഗാർഹിക പീഡനങ്ങളുടെ തോത് വളരെ കുറവാണ്. ഐ എസ് എം ഓൺലൈൻ യോഗം വിലയിരുത്തി. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഓൺലൈൻ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മദ്യത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തിന് അമിത പ്രാധാന്യം നൽകുന്നവർ അതിന്റെ സാമൂഹ്യ […]

Kerala Local News

ഡൽഹിയിൽ നിന്നും ട്രെയിനിൽ കോഴിക്കോട് എത്തിയ 6 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ യാത്ര ചെയ്ത ആളുകളിൽ 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ. സംസ്ഥാനത്ത് മൂന്ന് റെയിവേ സ്റ്റേഷനുകളിലായി നിരവധി ആളുകളാണ് നാട്ടിൽ എത്തിയത് കോഴിക്കോട് 216 , എറണാകുളത്ത് 269 പേരുമാണ് തിരിച്ചെത്തിയത് തിരുവനന്തപുരത്തെ അവസാനത്തെ സ്റ്റേഷനിൽ ഇന്ന് പുലർച്ചയോടെ എത്തിയിരുന്നു. ഇതിലിപ്പോൾ 7 പേർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിരിക്കുന്നത്. 6 പേരും കോഴിക്കോട് റെയിവേ സ്റ്റേഷനിൽ എത്തിയവരാണ് ഒരാൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ആറു പേരെ കോഴിക്കോട് മെഡിക്കൽ […]

International Kerala National

ശൈലജ ടീച്ചറെ ‘റോക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ

തിരുവനന്തപുരം: കേരള പ്രതിരോധ മികവിനെ കണക്കിലെടുത്ത് പ്രശംസയുമായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ നിന്നും നയിക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാർ’ എന്ന് ഗാർഡിയനിൽ വിശേഷിപ്പിക്കുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ആരോഗ്യമന്ത്രിയുടെ പ്രവർത്തനത്തെ ഇന്റർവ്യൂ നടത്തിയ ശേഷം ഇങ്ങനെ കുറിച്ചത് . നിലവിൽ ഗാർഡിയന്റെ വെബ്സൈറ്റിൽ ആദ്യ പത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന മൂന്നാമത്തെ വാർത്തയാണിത്. അമേരിക്കയിലെയും ബ്രിട്ടനിലെയും രോഗ മരണ നിരക്കുകളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് […]

Kerala News

ഡൽഹിയിൽ നിന്ന്‌ വന്ന ആദ്യ പ്രത്യേക ട്രെയിൻ കേരളത്തിലെത്തി

കൊച്ചി: കോവിഡ്‌ പശ്ചാത്തലത്തിൽ നീണ്ട ലോക്ക് ഡൗൺ സാഹചര്യത്തിൽ ആദ്യ പ്രത്യേക ട്രെയിൻ കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന്‌ വന്ന ട്രെയിൻ പുലർച്ചെ 1.40 ഓടെയാണ്‌ എറണാകുളത്ത് സൗത്ത് സ്റ്റേഷനിൽ എത്തിയത്. 269 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ 27 ഗർഭിണികളും രണ്ടു കിടപ്പു രോഗികളും സംഘത്തിലുണ്ട്. എറണാകുളം 38, പാലക്കാട് 11 ‌, മലപ്പുറം 12 , തൃശൂർ 27 , കോട്ടയം 25 , ഇടുക്കി 6 , ആലപ്പുഴ 14 , പത്തനംതിട്ട 24 […]

Kerala National

കോവിഡ് രോഗികളുടെ എണ്ണം 80000 കടന്ന് ഇന്ത്യ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതി വേഗം ഉയരുന്നതായി കണക്കുകൾ രേഖപെടുത്തുന്നു. നിലവിൽ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു. സ്ഥിരീകരിച്ചത് 81970 പേർക്കാണ്. മരണം- 2636 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 മരണങ്ങൾ. കഴിഞ്ഞ ദിവസം മാത്രമായി 3967 രോഗ ബാധിതർ ചികത്സ തേടി. തുടർച്ചയായ ദിവസങ്ങളിൽ നാലായിരത്തോട് അടുത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാഴ്ച്ച കൊണ്ട് വൻ വർധനവാണ് രോഗികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പരിശോധന 20 ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും അതികം രോഗികളുള്ളത് […]

error: Protected Content !!