Local

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കരുതിയ തുക ദുരിതാശ്വാസത്തിലേക്ക് നല്‍കി എ.എം കുട്ടിഹസ്സന്‍, എം.എ റുഖിയ ദമ്പതികള്‍

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വച്ച തുക മുഴവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊടിയത്തൂരിലെ എ.എം കുട്ടിഹസ്സന്‍, എം.എ റുഖിയ ദമ്പതികള്‍. നാട് മുഴുവനായി ഒരു മഹാമാരിയെ നേരിടുമ്പോള്‍ ആ പോരാട്ടത്തില്‍ ഒപ്പം കൂടാന്‍ ഇവരും കൂടി ചേരുകയായിരുന്നു. വര്‍ഷാവര്‍ഷവും മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാറുണ്ടായിരുന്നു എന്നാല്‍ ഈ സാഹചര്യത്തില്‍ അതിന് കഴിയില്ല. അതിനാലാണ് തുക മുഴുവനായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് കുട്ടിഹസ്സന്‍ പറഞ്ഞു. തുക നാസര്‍ കൊളായുടെ സാന്നിദ്ധ്യത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള ഏറ്റുവാങ്ങി.

കൊടിയത്തൂര്‍ അരീപ്പറ്റ മണ്ണില്‍ ഉണ്ണിമൊയ്ന്‍ അധികാരി ഇമ്പിച്ചിപ്പാത്തു എന്നിവരുടെ പതിമൂന്ന് മക്കളില്‍ രണ്ടാമനായ ഇദ്ദേഹം റുഖിയയുമായി ഒന്നുചേര്‍ന്നതിന്റെ അന്‍പത്തി മൂന്നാമത്തെ വാര്‍ഷികമാണ് ഇത്തവണത്തേത്. 19 ാം വയസ്സില്‍ കുടുംബത്തിന് പരിചയമുണ്ടായിരുന്ന എം.എ ഫാമിലിയില്‍ നിന്നും അന്ന് വിവാഹം ആലോചിച്ചു. അന്ന് റുഖിയക്ക് പതിനഞ്ച് വയസ്സായിരുന്നു. അന്ന് ഉള്ള അതേ സ്‌നേഹവും കരുതലും ഇന്നും അതേപോലെ നിലിനില്‍ക്കുന്നതായി ഒരു ചെറുപുഞ്ചിരിയോടെ കുട്ടിഹസ്സന്‍ പറയുന്നു. ഇതുവരെ കഴിഞ്ഞുപോയ ഓരോ വാര്‍ഷികവും ദൈവം തന്ന വരദാനമായാണ് കണ്ടത്. എന്നാല്‍ ഇത്തവണത്തേത് ഒരു കരുതലിന്റെകൂടിയാണ്. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും സാമൂഹ്യ പ്രതിബന്ധതയോടെ മുന്നോട്ട് പോവണമെന്ന് ഈ കാലം ഓര്‍മിപ്പിക്കുന്നു. വരുന്ന തലമുറയോടും ഇത്തരം മാനവിക മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് സ്‌നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും മുന്നോട്ട് പോവണമെന്നാണ് ് ഈ ദമ്പതികള്‍ക്ക് പറയാനുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!