കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. കൊളായ്താഴം സ്റ്റോപ്പ് മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം റോഡ് സൈഡിലാണ് മാലിന്യം തള്ളിയത്. പ്രദേശം ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ട് വന്ന് കഴുകി നാട്ടുകാരുടെ സഹായത്തോട് കൂടി ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ അസ്മിജ സക്കീര്‍ ,വിനോദ് പടനിലം കുന്ദമംഗലം എസ്ഐ ശ്രീജിത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി..പി. സുരേഷ് ബാബു എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ശുചീകരണം നടന്നത്. വിഷയത്തില്‍ പോലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.