Local

കോവിഡ് 19: പ്രവാസി മലയാളികൾക്ക് മുൻകരുതലുമായി ലഘു വീഡിയോ

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു.

പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ‘ഒറ്റയ്ക്കല്ല; ഒരുമിച്ച്’, മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവു സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച ‘കറങ്ങി നടക്കല്ലേ’ എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്.

സിനിമാതാരങ്ങളായ അലൻസിയർ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട്, സുധികോപ്പ, അഞ്ജന ഹരിദാസ്, ശൈലജ. പി, അമ്പു തുടങ്ങിയവരാണ് വീഡിയോകളിൽ അഭിനയിച്ചത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. വേണുഗോപാൽ, ഇൻഫർമേഷൻ ഓഫീസർ ബി.ടി. അനിൽകുമാർ  തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!